റബ്ബി ഡോവ്‌ബേർ  മൂന്ന് ചിത്രങ്ങൾ കാണുന്നു. 
 ഒന്നാമത്തേത് ഒരു യുദ്ധക്കളത്തെക്കുറിച്ചും അതിന്റെ ഭീകരതയെക്കുറിച്ചുമാണ്. പട്ടാളക്കാർ യുദ്ധം ചെയ്യുന്നു. അധികാരികൾ ടെലിസ്കോപ്പിലൂടെ അത് കാണുന്നു . വളരെ ഭയം തോന്നിക്കുന്ന ചിത്രം;: രക്തക്കറകളും മുറിഞ്ഞൊട്ടിക്കിടക്കുന്ന ശരീരഭാഗങ്ങളും കാണാം. 
രണ്ടാമത്തെ ചിത്രം: നല്ല ഒരു കൃഷിയിടം.  ധാരാളം ചെടികൾ.  നല്ല ഒരു അന്തരീക്ഷം.  സമൃദ്ധമായ സൂര്യപ്രകാശം . മരച്ചില്ലകളിൽ കിളികൾ.  മികവുറ്റ കലാഭംഗി .  ഈ ചിത്രം കണ്ട ഒരു കൃഷിക്കാരൻ പറഞ്ഞു.  ഈ ചിത്രം ജീവിതത്തോടു ബന്ധമുള്ളതാണ് .  സ്വഭാവികതയുണ്ട് .  മരച്ചില്ലയിലിരിക്കുന്ന കിളി ചെറുതാണെങ്കിലും അതിന്റെ ശരീരഭാരം ആ ചില്ലയെ കീഴ്‌പ്പോട്ടു വളക്കുന്നുണ്ട് .
മൂന്നാമത്തെ ചിത്രം ഒരു കോടതിയുടേതാണ് .  ജഡ്ജിയും കുറ്റവാളിയും ചിത്രത്തിലുണ്ട്.  ജഡ്ജി കുറ്റവാളിയുടെ മരണശിക്ഷ ആവശ്യപെടുന്നു . കുറ്റവാളിയുടെ മകൻ അപ്പന്റെ നിഷ്കളങ്കത വാദിച്ചുകൊണ്ടു വരുന്നു.  കുറ്റവാളിയുടെ മുഖത്തു രണ്ടു ഭാവങ്ങൾ കാണാം.  ഒന്ന് ഭയം മറ്റൊന്ന് മകൻ രക്ഷിക്കാൻ വന്നതിന്റെ സന്തോഷം. 
റബ്ബി ഇതിൽനിന്നു പറയുന്നു:
ഒന്നാമത്തെ ചിത്രം ( യുദ്ധക്കളം) ഒരു വ്യക്തിയുടെ ആന്തരികതയിലുള്ള മത്സരമാണ്. തിന്മയുടെമേൽ ആത്മീയതക്കുള്ള വിജയത്തിലേക്ക്  നയിക്കുന്നു.
കൃഷിയിടം മനോഹരമായ ചിന്തകൾ നൽകുന്നു ഒരുവന്റെ ദൈവീക ശുശ്രുഷ സൗന്ദര്യമുള്ളതായിട്ട് തോന്നും . അതിനു ജീവനുമുണ്ട് .  എന്നാൽ ദൈവീകമനസ്സിനെ താഴേക്ക് വളyക്കുന്ന പ്രവർത്തികൾ പാടില്ല.  വ്യക്തിപരമായ മാനം മാറ്റിനിർത്തിയാൽ മാത്രമേ നന്മക്കു നേട്ടമുണ്ടാകൂ.
അവസാനമായി, കോടതിയിൽ ഒരു വ്യക്തി വിധിക്കപെടുമ്പോൾ, മകൻ അപ്പന്റെ നിഷ്കളങ്കതയുടെ വക്താവായി വരുമ്പോൾ അദ്ദേഹം അനുഭവിക്കുന്ന സന്തോഷം.
കൃഷിക്കാരനിലെ അസാധാരണത്വം- യഹൂദ കഥകൾ ഭാഗം 18 (മൊഴിമാറ്റം : ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് )
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.