ഇസ്രായേലിലെ ഒരു റബ്ബി അയല്പക്കത്തു താമസമാക്കിയ കൃഷിക്കാരനായ മറ്റൊരു യഹൂദനോട് പറഞ്ഞു: വിശ്വസനീയമായ ഉറവിടങ്ങളിൽനിന്നു കിട്ടിയ തെളിവുകൾ വച്ച് ഞാൻ പറയുകയാണ്, താങ്കളെക്കുറിച്ചു സ്വർഗത്തിൽ വലിയ മതിപ്പാണ്. അതിന്റെ കാരണം ഒന്ന് വ്യക്തമാക്കാമോ ? അയാൾ പറഞ്ഞു; താങ്കൾക്ക് തെറ്റുപറ്റിയതാവാം. ഒന്നുകൂടി ഉറവിടങ്ങൾ പരിശോധിക്കുന്നത് നല്ലതാണ്. ഞാൻ വെറും സാധാരണക്കാരൻ. എനിക്ക് ആഴമായ വായനയോ സാമൂഹിക ബന്ധങ്ങളോ ഒന്നുമില്ല. റബ്ബി വീണ്ടും ചോദിച്ചു : ജീവിതത്തിൽ എന്തെങ്കിലും വലിയ കാര്യങ്ങൾ ചെയ്തിട്ടുണ്ടോ ? ആരുടെയെങ്കിലും ജീവൻ രക്ഷിക്കുക, വലിയ തുക സംഭാവനയായിട്ട് നൽകുക തുടങ്ങിയവ. അദ്ദേഹം പറഞ്ഞു: ഒന്നുമില്ല, അങ്ങനെയൊന്നും ചെയ്യാൻ പ്രാപ്തിയുള്ളവനല്ല ഞാൻ.
ഗുരു വീണ്ടും പറഞ്ഞു: അസാധാരണമായ എന്തെങ്കിലും താങ്കൾ ചെയ്തുകാണും. അപ്പോൾ കൃഷിക്കാരൻ പറഞ്ഞു: ശരിയാണ്, ഞാൻ ചെയ്തുകാണും. അപ്പോൾ കൃഷിക്കാരൻ പറഞ്ഞു: ശരിയാണ്, ഞാൻ മറ്റാരും ചെയ്യാത്ത ഒരു കാര്യം ചെയ്യുന്നുണ്ട്. അത് എന്റെ ദൈവ വചനമാകുന്ന ഭക്ഷണ ക്രമമാണ് . ഒരു സാധാരണ മനുഷ്യൻ ഒരാഴ്ച കാലം കൊണ്ട് പഠിച്ചു തീർക്കുന്ന വചനം ഞാൻ ഒറ്റയിരുപ്പിൽ തീർക്കാറുണ്ട്.
മെസ്സിയാ അന്തരീക്ഷത്തിൽ - യഹൂദ കഥകൾ ഭാഗം 17 (മൊഴിമാറ്റം : ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് )
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26