മെസ്സിയാ അന്തരീക്ഷത്തിൽ - യഹൂദ കഥകൾ ഭാഗം 17 (മൊഴിമാറ്റം : ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് )

മെസ്സിയാ അന്തരീക്ഷത്തിൽ - യഹൂദ കഥകൾ ഭാഗം 17 (മൊഴിമാറ്റം : ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് )

ഒരിക്കൽ ഒരു യാത്രക്കാരൻ ജെറുസലേമിലെ ഒലിവുമലയുടെ മുകളിൽ കയറി, അവിടെ വച്ചു കാഹളമൂതി.
മെസ്സിയ പ്രത്യക്ഷപെട്ടു എന്നൊരു വാർത്ത ഉടനേ പരന്നു .പട്ടണം ഇളകിമറിയാൻ തുടങ്ങി. റബ്ബി മെൻഡൽ ജനാല തുറന്ന് തുറസ്സായ അന്തരീക്ഷത്തിൽ നിന്ന്  വായു ശ്വസിച്ചു.

അദ്ദേഹം പറഞ്ഞു: ഇല്ലാ , നിര്‍ഭാഗ്യവശാല്‍ രക്ഷകൻ വന്നിട്ടില്ല. അന്ന് ലോകം മുഴുവൻ ദൈവിക ജ്ഞാനം കൊണ്ടു നിറയും. തടാകത്തിൽ ജലം നിറയുന്നതുപോലെ, സമസ്ത സൃഷ്ടികളും സൃഷ്ടാവിന്റെ ശക്തി മനസ്സിലാക്കും.

രക്ഷകന്റെ വരവിൽ ഉണ്ടാകേണ്ട സൗരഭ്യം എനിക്ക് ഇപ്പോൾ അനുഭവപ്പെടുന്നില്ല എന്ന് പറഞ്ഞു.

ഉടനെ മഹാ പണ്ഡിതനായ റബ്ബി ഗ്രുമെൻ ചോദിച്ചു: രക്ഷകന്റെ സാന്നിധ്യം അനുഭവിക്കുവാൻ എന്തുകൊണ്ട് ജനാല തുറന്ന് പുറത്തുള്ള വായു ശ്വസിക്കുന്നു ? അങ്ങയുടെ മുറിക്കകത്തുതന്നെ രക്ഷകന്റെ സൗരഭ്യം അനുഭവിക്കാൻ സാധിക്കില്ലേ ?

കവനത്ത്‌ - ഹൃദയത്തിന്റെ ആത്മാർത്ഥമായ അനുഭൂതി - യഹൂദ കഥകൾ ഭാഗം 16 (മൊഴിമാറ്റം : ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് )



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.