ജെറുസലേമിലെ ഒരു രാജകൊട്ടാരം. ഒട്ടേറെ ഗെയിറ്റുകളും വാതിലുകളും ഉൾവഴികളും . അവയെല്ലാം രാജസന്നിധിയിലേക്ക് നയിക്കുന്നതാണ്. ഓരോ വാതിൽ സൂക്ഷിപ്പുകാരന്റെ കയ്യിലും ഒരു കെട്ടു താക്കോലുകൾ. ഓരോന്നും വ്യത്യസ്തമായ ഓരോ മുറിയിലേക്കു കയറാനുള്ള താക്കോലാണ് .
എന്നാൽ , എല്ലാ മുറികളിലേക്കും തുറന്നു പ്രവേശിക്കാവുന്ന ഒരു മാസ്റ്റർ കീ ഉണ്ട്. കവനത്ത് അല്ലെങ്കിൽ ഹൃദയത്തിന്റെ വ്യത്യസ്തമായ അനുഭൂതികളായ താക്കോലുകളാണ് അവ . ആത്മാവിന്റെ ഉള്ളറകളിലേക്ക് കടന്നു ചെല്ലാൻ അവ സഹായിക്കും. എന്നാൽ മറ്റൊരു മാസ്റ്റർ കീ ഉണ്ട്. അത് മറ്റെല്ലാ വാതിലുകളും പൂട്ടുകയും ഹൃദയത്തിന്റെ ആന്തരിക വാതിൽ മാത്രം തുറക്കുകയും ചെയ്യുന്നു.
- തകർന്ന ഹൃദയത്തെ ദൈവം നിരസിക്കുകയില്ല-
രക്തമില്ലാത്ത അപ്പം - യഹൂദ കഥകൾ ഭാഗം 15 (മൊഴിമാറ്റം : ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് )
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26