റബ്ബി യിത്സ്ചാകും അദ്ദേഹത്തിൻ്റെ സഹോദരൻ റബ്ബി മേയറും നല്ല വ്യക്തികളായിരുന്നു . തുറന്നിട്ടിരിക്കുന്ന വീട്. എല്ലാ യാത്രക്കാർക്കും സ്വാഗതം.
ഒരു വെള്ളിയാഴ്ച ഒരു യാത്രക്കാരൻ വന്നു. ഒരു കഷണം റൊട്ടി ആവശ്യപ്പെട്ടു .പിറ്റേ ദിവസത്തെ സാബത്തിനുവേണ്ടി ഒരുക്കിയ ഒരു അപ്പം മാത്രമേ അവിടെ ഉള്ളു . അവർക്കു അത് മുറിക്കാൻ ഇഷ്ടമില്ലായിരുന്നു. എന്നാൽ റബ്ബി യിത്സ്ചാക് ഭാര്യയെ നിർബന്ധിച്ചു . അപ്പം മുറിക്കുക, അതിൽനിന്ന് രക്തം തെറിക്കില്ല . അവർ അപ്രകാരം ചെയ്തു. വഴിയാത്രക്കാരന് ആവശ്യാനുസരണം റൊട്ടി കൊടുത്തു.
കുറേനാൾ കഴിഞ്ഞു റബ്ബി ഹങ്കറിയിലേക്ക് യാത്ര ചെയ്തു. കാർപാത്തിയൻ മലയിടുക്കിൽ വച്ചു കള്ളന്മാർ അദ്ദേഹത്തെ കൊള്ളയടിച്ചു. എല്ലാം തട്ടിയെടുത്തു. അതിനുശേഷം കള്ളന്മാർ അവരുടെ നേതാവിന്റെ പക്കലേക്കു പോയി. അവർ ആലോചിച്ചു. ഇയാളെ കൊല്ലണമോ വേണ്ടയോ എന്ന് . ഈ നേതാവായിരുന്നു ഇദ്ദേഹത്തിന്റെ വീട്ടിൽ ചെന്നു പണ്ട് റൊട്ടി ചോദിച്ചുവാങ്ങിയവൻ. അയാൾ ഈ കൊള്ളക്കാരോട് പറഞ്ഞു: ഇദ്ദേഹമാണ് എന്നെ ഒരിക്കൽ സഹായിച്ചത്. അയാളെ കൊല്ലരുത്, അയാളിൽനിന്നു പിടിച്ചെടുത്തതെല്ലാം തിരിച്ചുകൊടുക്കുക.
അദ്ദേഹം തിരിച്ചു വീട്ടിലെത്തി ഭാര്യയോട് പറഞ്ഞു: ' ഞാൻ മുമ്പ് നിന്നോട് പറഞ്ഞതുപോലെ, അപ്പം മുറിക്കുക ; അതിൽനിന്നു രക്തം തെറിക്കില്ല '.
ഒന്ന് മാത്രമേ അത്യാവശ്യം വേണ്ടൂ - യഹൂദ കഥകൾ ഭാഗം 14 (മൊഴിമാറ്റം : ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് )
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.