ധനികനായ ഒരു യഹൂദൻ സമ്പത്ത് എല്ലാം നഷ്ടപ്പെട്ടപ്പോൾ റബ്ബി സൽമാനെ കാണാനെത്തി. ഞാൻ ദാരിദ്ര്യത്തിൽ കഴിയാനാണ് ദൈവം ആഗ്രഹിക്കുന്നെങ്കിൽ അവിടുത്തെ വിധിയെ ഞാൻ ഉൾകൊള്ളുന്നു. പക്ഷേ എന്റെ കടങ്ങൾ കൊടുത്തു വീട്ടാൻ എനിക്ക് സാധിക്കുന്നില്ല എന്നത് ഞാൻ എങ്ങനെ ഉൾക്കൊള്ളും?. എന്റെ മകളുടെ വിവാഹം അടുത്ത് വരുന്നു. ദൈവം എന്തുകൊണ്ടാണ് എന്നെ ഇത്രയും വിഷമിപ്പിക്കുന്നത് എന്നറിയില്ല. എനിക്ക് എന്റെ കടങ്ങൾ വീട്ടണം,എന്റെ മകളെ കല്യാണം കഴിപ്പിക്കണം.
ഇതെല്ലാം കേട്ടിട്ട് റബ്ബി സൽമാൻ അൽപനേരം പ്രാർത്ഥനയിൽ കഴിഞ്ഞു. അതിനുശേഷം പറഞ്ഞു: നീ പറഞ്ഞത് എല്ലാം നിന്റെ ആവശ്യങ്ങളാണ്, എന്നാൽ നിനക്ക് എന്താണ് അത്യാവശ്യം വേണ്ടത് എന്നതിനെക്കുറിച്ചു ഒന്നും പറഞ്ഞില്ല.
ഈ വാക്കുകൾ അവന്റെ ഹൃദയത്തിൽ തുളച്ചു കയറി. തല കറങ്ങി വീണു. ബോധം തിരിച്ചു കിട്ടിയപ്പോൾ ഒന്നും സംസാരിക്കുന്നില്ല . പക്ഷെ തോറാ പഠിക്കാനും പ്രാർത്ഥനയിൽ ആയിരിക്കാനും തീരുമാനിച്ചു. ദിവസങ്ങൾ പ്രാർത്ഥിച്ചും പഠിച്ചും ഉപവസിച്ചും കടന്നുപോയി. അദ്ദേഹത്തിനു സമൃദ്ധി വീണ്ടുകിട്ടി. എന്താണ് നമ്മുടെ ജീവിതത്തിൽ ആവശ്യം വേണ്ടതെന്നു തിരിച്ചറിഞ്ഞു. ഒന്ന് മാത്രമേ വേണ്ടൂ , വചന പഠനം !
ഒരു വിരൽ മറ്റുള്ളവരിലേക്ക് മൂന്ന് വിരൽ നിന്നിലേക്ക് - യഹൂദ കഥകൾ ഭാഗം 13 (മൊഴിമാറ്റം : ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് )
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26