ടൗട്ടെക്ക് പിന്നാലെ യാസ്

ടൗട്ടെക്ക് പിന്നാലെ യാസ്

ന്യുഡല്‍ഹി: ടൗട്ടെക്ക് പിന്നാലെ ബംഗാള്‍ ഉല്‍ക്കടലില്‍ അടുത്ത ചുഴലി കാറ്റ് രൂപപ്പെടുന്നതായി മുന്നറിയിപ്പ്. യാസ് ചുഴലികാറ്റാണ് ബംഗാള്‍ ഉല്‍ക്കടലില്‍ രൂപപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്. ന്യൂനമര്‍ദം അടുത്ത 72മണിക്കൂറില്‍ ചുഴലി കാറ്റയി രൂപപ്പെടാമെന്നാണ് മുന്നറിയിപ്പ്.

ഒമാനാണ് 'യാസ്' എന്ന പേര് നിര്‍ദേശിച്ചത്. പശ്ചിമ ബംഗാള്‍ , അസം സംസ്ഥാനങ്ങള്‍ക്കാണ് ചുഴലികാറ്റ് ഭീഷണി ഉയര്‍ത്തുന്നത്. ചുഴലി കാറ്റ് മെയ് 26 ന് കര തൊടുമെന്നാണ് കണക്കാക്കുന്നത്. കേരളത്തില്‍ ചുഴലിക്കാറ്റിന്റെ ഫലമായി ശക്തമായ മഴക്ക് സാധ്യതയുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.