പച്ചക്കറികള്‍ നിസാരക്കാരല്ല; കാന്‍സര്‍ പോലും മാറി നില്‍ക്കും !

പച്ചക്കറികള്‍ നിസാരക്കാരല്ല; കാന്‍സര്‍ പോലും മാറി നില്‍ക്കും !

പോഷകങ്ങളുടെ കലവറയെന്നാണ് പച്ചക്കറികളെ അറിയപ്പെടുന്നത്. അതുകൊണ്ടു തന്നെയാണ് ദിവസവും പച്ചക്കറികള്‍ കഴിക്കമെന്ന് പറയുന്നതും. നാം സ്ഥിരം കേള്‍ക്കാറുള്ളതാണ് പച്ചക്കറികള്‍ കഴിക്കണം എന്നത്. എന്നാല്‍ പലരും പച്ചക്കറികള്‍ അധികം ഇഷ്ടപ്പെടാത്തവരാണ്. ദിവസവും കുറഞ്ഞത് 5 പച്ചക്കറികളെങ്കിലും ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നവര്‍ക്ക് അസുഖങ്ങള്‍ വരാനുള്ള സാധ്യത വളരെ കുറവാണെന്നാണ് പഠനങ്ങള്‍ പോലും പറയുന്നത്.

ധാരാളം പോഷകഘടകങ്ങളും വിറ്റാമിനുകളും അടങ്ങിയതാണ് പച്ചക്കറികള്‍. നല്ല രീതിയിലുള്ള ദഹനത്തിന് പച്ചക്കറികള്‍ കഴിക്കുന്നത് സഹായകരമാണ്. പച്ചക്കറികളില്‍ അടങ്ങിയിട്ടുള്ള ഫൈബര്‍ ദഹനപ്രക്രിയ സുഗമമാക്കുകയും അതുവഴി ശരീരത്തിനാവശ്യമായ വിറ്റാമിനും ധാതുക്കളും വലിച്ചെടുക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും പച്ചക്കറികള്‍ സഹായിക്കുന്നു.

വിറ്റാമന്‍ കെ അടങ്ങിയ പച്ചക്കറികള്‍ കഴിക്കുന്നതുവഴി ഹൃദയസംബന്ധമായ അസുഖങ്ങളെയും ഒരു പരിധിവരെ ചെറുക്കാന്‍ സഹായിക്കുന്നു. പച്ചക്കറികളില്‍ അടങ്ങിട്ടുള്ള ധാതുക്കളും വിറ്റാമിനുകളും പുതിയ അരുണരക്താണുക്കളുടെ ഉല്‍പ്പാദത്തിന് സഹായിക്കുകയും അത് വഴി കാന്‍സര്‍, ഡിപ്രഷന്‍ തുടങ്ങി പല അസുഖങ്ങള്‍ക്കെതിരെയും പോരാടാന്‍ നമ്മുടെ ശരീരത്തെ പ്രാപ്തമാക്കുകയും ശരീരത്തിനാവശ്യമായ ഊര്‍ജ്ജം പ്രധാനം ചെയ്യുകയും ചെയ്യുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.