കാലിഫോര്‍ണിയയില്‍ വെടിവെയ്പ്പ്: ഒന്‍പത് മരണം; കൊല്ലപ്പെട്ടവരില്‍ ഇന്ത്യന്‍ വംശജനും

കാലിഫോര്‍ണിയയില്‍ വെടിവെയ്പ്പ്: ഒന്‍പത് മരണം;  കൊല്ലപ്പെട്ടവരില്‍ ഇന്ത്യന്‍ വംശജനും

കാലിഫോര്‍ണിയ: അമേരിക്കന്‍ സംസ്ഥാനമായ കാലിഫോര്‍ണിയയിലെ സാന്‍ജോസിലുണ്ടായ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരില്‍ ഇന്ത്യന്‍ വംശജനും. റെയില്‍വേ യാര്‍ഡ് ജീവനക്കാരനായ തപ്‌തെജ്ദീപ് സിംഗ് (36) ആണ് കൊല്ലപ്പെട്ടത്. ഭാര്യക്കും രണ്ടു മക്കള്‍ക്കുമൊപ്പം നഗരത്തില്‍ തന്നെയാണ് ഇദ്ദേഹം കഴിയുന്നതെന്ന് അധികൃതര്‍ അറിയിച്ചു. മൃതദേഹം ബന്ധുക്കള്‍ എത്തി തിരിച്ചറിഞ്ഞു. ഒന്‍പത് വര്‍ഷമായി ലൈറ്റ് റെയില്‍ ഓപ്പറേറ്ററാണ് സിംഗ്. സംഭവത്തില്‍ അക്രമി ഉള്‍പ്പെടെ ഒന്‍പതു പേരാണ് കൊല്ലപ്പെട്ടത്.

ഇന്നലെ രാവിലെ 6.35നാണ് സാന്‍ജോസില്‍ വെടിവെയ്പ്പ് നടക്കുന്നെന്ന വിവരം പോലീസിന് ലഭിക്കുന്നത്. സാന്താ ക്ലാരാ വാലി ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അതോറിറ്റിയുടെ റെയില്‍വേ യാര്‍ഡിലാണ് വെടിവെപ്പുണ്ടായത്. മരിച്ചവര്‍ യാര്‍ഡിലെ ജീവനക്കാരാണ്. വെടിവെപ്പിനു ശേഷം അക്രമി സ്വയം വെടിവെച്ച് മരിച്ചതായി പോലീസ് പറഞ്ഞു.

നിരവധിപ്പേര്‍ കൊല്ലപ്പെടുകയും കുറേയേറെ ആളുകള്‍ക്കു പരുക്കേറ്റിട്ടുണ്ടെന്നും മാത്രമായിരുന്നു ഇന്നലെ പുറത്തുവന്ന റിപ്പോര്‍ട്ട്. പിന്നീടാണ് അക്രമി ഉള്‍പ്പെടെ ഒന്‍പത് പേരാണ് കൊല്ലപ്പെട്ടതെന്ന സ്ഥിരീകരണം വന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.