സി.എ.എ. ഉടന്‍ നടപ്പാക്കും: വിജ്ഞാപനം ഇറക്കി കേന്ദ്രസര്‍ക്കാര്‍

സി.എ.എ. ഉടന്‍ നടപ്പാക്കും: വിജ്ഞാപനം ഇറക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: 2019-ലെ ദേശീയ പൗരത്വനിയമ ഭേദഗതി (സി.എ.എ.) ഉടനടി നടപ്പാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. വെള്ളിയാഴ്ച ആഭ്യന്തരമന്ത്രാലയം ഇത് സംബന്ധിച്ച വിജ്ഞാപനം ഇറക്കി.

പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍നിന്ന് അഭയാര്‍ഥികളായി ഇന്ത്യയിലെത്തി ഗുജറാത്ത്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ഹരിയാണ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ 13 ജില്ലകളില്‍ കഴിയുന്നവരില്‍ നിന്ന് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചു. അവിടങ്ങളിലെ മതന്യൂനപക്ഷങ്ങളായ ഹിന്ദുക്കള്‍, സിഖുകാര്‍, ബുദ്ധമതക്കാര്‍, ജൈനന്മാര്‍, പാര്‍സികള്‍, ക്രിസ്ത്യാനികള്‍ തുടങ്ങിയവര്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുക.

ഈ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിം അഭയാര്‍ഥികള്‍ക്ക് പൗരത്വം ലഭിക്കില്ല. ആ രാജ്യങ്ങളിലെ ഭൂരിപക്ഷ സമുദായങ്ങളില്‍പ്പെട്ടവരായതിനാലാണ് ഇതെന്ന് സര്‍ക്കാര്‍ വിശദീകരിച്ചെങ്കിലും വിവേചനമാണെന്ന് ആരോപിച്ച് പാര്‍ലമെന്റില്‍ പൗരത്വനിയമ ഭേദഗതിക്കെതിരേ പ്രതിപക്ഷം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
ഗുജറാത്തിലെ മോര്‍ബി, രാജ്‌കോട്ട്, പഠാന്‍, വഡോദര ഛത്തിസ്ഗഢിലെ ദുര്‍ഗ്, ബലോഡബസാര്‍ രാജസ്ഥാനിലെ ജലോര്‍, ഉദയ്പുര്‍, പാലി, ബാര്‍മര്‍, സിരോഹി എന്നീ ജില്ലകളില്‍നിന്നുള്ള അഭയാര്‍ഥികള്‍ക്കാണ് ഇപ്പോള്‍ അവസരം. 2019ലെ നിയമഭേദഗതിക്ക് ചട്ടങ്ങള്‍ തയ്യാറാക്കിയിട്ടില്ലാത്തതിനാല്‍ 2009-ലെ ചട്ടപ്രകാരമാണ് ഇപ്പോള്‍ പൗരത്വത്തിനുള്ള നടപടി ക്രമങ്ങള്‍ നടത്തുക എന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.