കടുകെണ്ണയില്‍ മായം: ബാബ രാംദേവിന്റെ ഫാക്ടറി പൂട്ടിച്ചു

കടുകെണ്ണയില്‍ മായം: ബാബ രാംദേവിന്റെ ഫാക്ടറി പൂട്ടിച്ചു

ജയ്പുര്‍: ബാബ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി കമ്പനി പുറത്തിറക്കുന്ന കടുകെണ്ണയില്‍ മായം കണ്ടെത്തി. ഇതേത്തുടര്‍ന്ന് രാജസ്ഥാനിലെ ആല്‍വാറിലെ ഉത്പാദന ഫാക്ടറി പൂട്ടിച്ചു.

ആല്‍വാര്‍ ജില്ലയിലെ ഖൈര്‍ത്താലിലെ മില്ലില്‍ ഉത്പാദിപ്പിക്കുന്ന പതഞ്ജലി ബ്രാന്‍ഡ് കടുകെണ്ണയില്‍ മായം ചേര്‍ക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ എത്തിയാണ് ഫാക്ടറി അടച്ച് പുട്ടിയത്.

പതഞ്ജലിയുടെ സ്റ്റിക്കര്‍ പതിച്ച ധാരാളം എണ്ണക്കുപ്പികള്‍ ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. നേരത്തെ മായം കലര്‍ന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പതഞ്ജലിയുടെ നിരവധി ഉത്പന്നങ്ങള്‍ക്ക് സൈനിക കാന്റീനില്‍ നിന്ന് ഉള്‍പ്പെടെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അടുത്തിടെ അലോപ്പതി ചികിത്സയെ വിമര്‍ശിച്ചതിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആയിരം കോടി രൂപയുടെ മാനനഷ്ടക്കേസാണ് രാംദേവിനെതിരെ ഫയല്‍ ചെയ്തിരിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.