ബാങ്കുകള്‍ അഞ്ചുമണി വരെ, ജൂവലറി, തുണിക്കടകള്‍ മൂന്ന് ദിവസം തുറക്കാം; ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍

ബാങ്കുകള്‍ അഞ്ചുമണി വരെ, ജൂവലറി, തുണിക്കടകള്‍ മൂന്ന് ദിവസം തുറക്കാം; ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ ജൂണ്‍ ഒമ്പത് വരെ നീട്ടിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ വ്യവസായ സ്ഥാപനങ്ങള്‍ക്കും ജീവനക്കാരുടെ എണ്ണം 50 ശതമാനത്തില്‍ കൂടാതെ തുറന്നു പ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

വ്യവസായ സ്ഥാപങ്ങള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളും മറ്റും നല്‍കുന്ന സ്ഥാനപങ്ങളും കടകളും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ അഞ്ചു മണി വരെ പ്രവര്‍ത്തിക്കാനും അനുമതി നല്‍കി. ബാങ്കുകള്‍ നിലവിലുള്ളതിന് സമാനമായി ആഴ്ചയില്‍ മൂന്നു ദിവസം തന്നെ പ്രവര്‍ത്തിക്കും. എന്നാല്‍ പ്രവര്‍ത്തി സമയം വൈകുന്നേരം അഞ്ചു മണി വരെയാക്കി.

വിഭ്യാഭ്യാസ ആവശ്യത്തിനുള്ള പുസ്തകങ്ങള്‍ വില്‍ക്കുന്ന കടകള്‍, വിവാഹ ആവശ്യത്തിനുള്ള ടെക്സ്‌റ്റൈല്‍, സ്വര്‍ണക്കടകള്‍, ടെക്സ്റ്റയില്‍സ്, ചെരിപ്പു കടകള്‍ എന്നിവ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ അഞ്ചുമണിവരെ തുറക്കാം. സ്ഥാപനങ്ങളില്‍ എത്തുന്ന ജീവനക്കാര്‍ കോവിഡ് പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിക്കണം. സ്ഥാപനത്തിന്റെ വലിപ്പത്തിന് അനുസരിച്ച് മാത്രമേ ആളുകളെ പ്രവേശിപ്പിക്കാന്‍ പാടുള്ളു.

കള്ളുഷാപ്പുകളില്‍ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് കള്ള് പാര്‍സല്‍ ആയി നല്‍കാനും ആനുമതിയുണ്ട്. പാഴ്വസ്തുക്കള്‍ സൂക്ഷിക്കുന്ന സ്ഥലങ്ങളില്‍ അവ മാറ്റുന്നതിനായി ആഴ്ചയില്‍ രണ്ട് ദിവസം തുറന്നു പ്രവര്‍ത്തിക്കാം. സംസ്ഥാനത്ത് ഇതുവരെ നടപ്പാക്കിയ ലോക്ക്ഡൗണ്‍ വിജയമാണെന്നും എന്നാല്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കാനുള്ള സാഹചര്യം ആയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.