മത്സരിക്കാനുള്ള തീരുമാനം അമിത്ഷായെ അറിയിച്ചിരുന്നു : ബിജെപിയെ വെട്ടിലാക്കി ചിരാഗ് പസ്വാൻ

മത്സരിക്കാനുള്ള തീരുമാനം അമിത്ഷായെ അറിയിച്ചിരുന്നു : ബിജെപിയെ വെട്ടിലാക്കി ചിരാഗ് പസ്വാൻ

പട്ന: ജനതാദൾ (യു) സ്ഥാനാർത്ഥികൾ ക്കെതിരെ ബീഹാറിൽ മത്സരിക്കാനുള്ള എൽ ജെ പിയുടെ തീരുമാനം ബിജെപിയുടെ ഉന്നത നേതാക്കളുമായി സംസാരിച്ചിരുന്നു എന്ന് എൽ ജെ പി അധ്യക്ഷൻ ചിരാഗ് പാസ്വാൻ വെളിപ്പെടുത്തി. അമിത്ഷാ അടക്കമുള്ള പാർട്ടിയിലെ ഉന്നത നേതാക്കളുമായി ഇക്കാര്യം ചർച്ച ചെയ്തതെന്ന് ചിരാഗ് പാസ്വാന്റെ വെളിപ്പെടുത്തൽ ബിജെപിയെ വെട്ടിലാക്കിയിരിക്കുകയാണ്.

എൻ ഡി എയിൽ ജെ ഡി യുവിനെ ദുർബലപ്പെടുത്താൻ ബിജെപി നേതൃത്വത്തിന്റെ ഒത്താശയോടെയാണ് എൽജെപി മുന്നണി വിട്ട് ജെഡിയു വിനെതിരെ സ്ഥാനാർത്ഥികളെ നിർത്തുന്നതെന്ന ആരോപണം നിലനിൽക്കെയാണ് വെളിപ്പെടുത്തൽ. ബിജെപി നേതാക്കൾ കൂട്ടത്തോടെ എൽ ജെപിയിൽ ചേർന്ന ജെഡിയു നെതിരെ സ്ഥാനാർത്ഥികൾ ആയതിനെ സംശയദൃഷ്ടിയോടെയാണ് ജെഡിയു നേതൃത്വം ഇപ്പോൾ കാണുന്നത്.

ജെഡിയു നെതീരെ മത്സരിക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുന്നതിനു മുൻപ് കേന്ദ്ര മന്ത്രി അമിത്ഷായും ബിജെപി അധ്യക്ഷൻ ജെ പി ന ഡ് ഡ യെ കണ്ടു നിലപാട് അറിയിച്ചിരുന്നതായി പാസ്വാൻ വെളിപ്പെടുത്തി. നിയമസഭാ തിരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കുന്ന തന്ത്രം അന്തരിച്ച പിതാവ് റാം വിലാസ് പാസ്വാൻ ന്റെ താ യിരുന്നു എന്ന് ചിരാഗ് പാസ്വാൻ വെളിപ്പെടുത്തി.

2005 ൽ എൽജെപി തനിച്ചു മത്സരിച്ച ചരിത്രം ഓർമിപ്പിച്ചാണ് റാം വിലാസ് പാസ്വാൻ അത് ആവർത്തിക്കാൻ നിർദ്ദേശിച്ചത്. അന്നെടുത്ത ഈ തീരുമാനം ബീഹാറിൽ ലാലുപ്രസാദ് യാദവ് ഭരണത്തിന് അന്ത്യം കുറിക്കാൻ കാരണമായി. ഇത്തവണ എൽജെപി തനിച്ചു മത്സരിക്കുന്നത് നിതീഷ് കുമാറിന്റെ ഭരണത്തിന് അന്ത്യം കുറിക്കുക എന്ന ലക്ഷ്യത്തോടെ ആണെന്ന് ചിരാഗ് പാസ്വാൻ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.