സംസ്ഥാനത്ത് ഹണിട്രാപ് സാധ്യത: മുന്നറിയിപ്പ് നല്‍കി കേരളാ പൊലീസ്

സംസ്ഥാനത്ത് ഹണിട്രാപ് സാധ്യത: മുന്നറിയിപ്പ് നല്‍കി കേരളാ പൊലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഹണിട്രാപ് സാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി കേരളാ പൊലീസ്. വാട്സ്ആപ്പ് ചാറ്റിലൂടെയും കോളിലൂടെയും കെണിയൊരുക്കിയാണ് സൈബർ ലോകത്തിലെ പുതിയ തട്ടിപ്പ് . നിരവധി പേര്‍ക്ക് വന്‍ തുകകള്‍ നഷ്ട്ടപെട്ടിട്ടുണ്ട്. മാനക്കേട് ഭയന്ന് പലരും പരാതിപ്പെടാറില്ലന്നും പൊലീസ് അറിയിച്ചു.

തട്ടിപ്പു സംഘങ്ങള്‍ സൗഹൃദം സ്ഥാപിക്കുകയും ചാറ്റിങ്ങിലൂടെ സ്വകാര്യവിവരങ്ങളും ചിത്രങ്ങളും കൈക്കലാക്കുകയും തുടര്‍ന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയുമാണ് ചെയ്യുന്നത്. ലഭ്യമായ പരാതികളില്‍ നിന്നും +44, +122 എന്നീ നമ്പറുകളില്‍ നിന്നുള്ള വാട്‌സ്ആപ് കോളുകളിലൂടെയാണ് തട്ടിപ്പ് നടന്നതെന്ന് വ്യക്തമായിട്ടുണ്ട്. പരാതികളില്‍ ഹൈടെക് സെല്ലും സൈബര്‍ സെല്ലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപരിചിതരുമായി വാട്‌സ്ആപ്പിലൂടെ ചാറ്റിംഗ് നടത്തുമ്പോള്‍ ഇത്തരം കെണിയെക്കുറിച്ചുകൂടി ഓര്‍ക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.