ഓസ്‌ട്രേലിയയിൽ എ എസ് ഐ ഒയുടെ മുന്നറിയിപ്പ്:വിദേശ ചാരന്മാർ സുരക്ഷക്ക് ഭീഷണി

ഓസ്‌ട്രേലിയയിൽ എ എസ് ഐ ഒയുടെ മുന്നറിയിപ്പ്:വിദേശ ചാരന്മാർ സുരക്ഷക്ക് ഭീഷണി

ഓസ്‌ട്രേലിയൻ സെക്യൂരിറ്റി ഇന്റലിജൻസ് ഓർഗനൈസേഷൻ (എ.എസ്.ഐ.ഒ) മുന്നറിയിപ്പുമായി രംഗത്ത്. അവരുടെ വാർഷിക റിപ്പോർട്ടിൽ ആണ് ഈ മുന്നറിയിപ്പ് . “ഓസ്‌ട്രേലിയൻ സമൂഹത്തിലെ മിക്കവാറും എല്ലാ മേഖലകളും വിദേശ ഇടപെടലിന്റെ ഭീഷണിയിലാണ് . ഈ ഭീഷണി തീരെ സ്വീകാര്യമല്ലാത്ത മാർഗങ്ങളിൽക്കൂടി ആണ് വെളിപ്പെടുന്നത് "‌.

എ.എസ്.ഐ.ഒ യുടെ ആന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്നും കൂടുതൽ രാഷ്ട്രീയക്കാരെ രഹസ്യമായി ഈ അന്വേഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെന്നും ഡയറക്ടർ ജനറൽ മൈക്ക് ബർഗെസ്സ് അറിയിച്ചു . പ്രാദേശിക കൗൺസിലുകളിലെ രാഷ്ട്രീയക്കാർക്ക് വിദേശ ഏജന്റുമാരോട് പ്രത്യേക താൽപ്പര്യമുണ്ടെന്ന് എ എസ് ഐ ഒ ഭയപ്പെടുന്നു "രഹസ്യാന്വേഷണ വിഭാഗം എല്ലാ സംസ്ഥാനങ്ങളിലും പ്രദേശങ്ങളിലും, ഗവൺമെന്റിന്റെ എല്ലാ തലങ്ങളിലും, വിദേശരാജ്യങ്ങളുടെ താൽപ്പര്യങ്ങൾ പിന്താങ്ങുന്നു എന്ന വിധത്തിൽ വർത്തിക്കാൻ താല്പര്യപ്പെടുന്ന രാഷ്ട്രീയക്കാരെ വളർത്തിയെടുക്കാൻ ശ്രമിക്കുകയാണ്,” ബർഗെസ് കൂട്ടിച്ചേർത്തു.

ഓസ്‌ട്രേലിയയുടെ രഹസ്യാന്വേഷണ വിഭാഗത്തിലേക്ക് നുഴഞ്ഞുകയറാൻ ഉണ്ടായ ഒരു വിദേശ ശ്രമം തടസ്സപ്പെടുത്തിയതായും എ എസ്‌ ഐ ഒ അവകാശപ്പെടുന്നു.പ്രാദേശിക കൗൺസിലുകളിലെ രാഷ്ട്രീയക്കാർക്ക് വിദേശ ഏജന്റുമാരോട് പ്രത്യേക താൽപ്പര്യമുണ്ടെന്ന് ദേശീയ സുരക്ഷാ ഏജൻസികൾ . ചില വിദേശ നടന്മാർക്ക്, ഓസ്‌ട്രേലിയൻ രാഷ്ട്രീയക്കാരിലുള്ള താല്പര്യം ആശങ്കയുളവാക്കുന്നതാണ് . എം പി മാരുടെ ബാക്ക്‌ ഗ്രൗണ്ട് ചെക്ക് ചെയ്യണ്ട സാഹചര്യം ഉണ്ടായാൽ, അത് തന്നെ അസ്‌വസ്ഥനാക്കും എന്ന് ബറഗസ്‌ പറഞ്ഞു . ആസ്ട്രേലിയയിലെ വൈവിധ്യമാർന്ന സാംസ്‌കാരിക സമൂഹങ്ങളെ നിരീക്ഷിക്കുകയും അവരെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുക എന്നതും വിദേശ ഇടപെടലിൽ ഉൾപ്പെടുന്നുവെന്നു അദ്ദേഹം കൂട്ടിച്ചേർത്തു .


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.