പാരിസ് : സെപ്റ്റംബർ 25 തീയതി പാരിസിൽ നടന്ന ആക്രമണത്തിലെ പ്രതിയായ അലി ഹസ്സൻ പാകിസ്ഥാനിൽ നിന്നും യൂറോപ്പിലേക്ക് കുടിയേറിയ 18 വയസുകാരനാണ്. ഇറച്ചി വെട്ടുന്ന കത്തി ഉപയോഗിച്ച് രണ്ട് പേരെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച ഹസൻ ഇന്ന് പാരീസ് ജയിലിലാണ്. ഫ്രഞ്ച് ആക്ഷേപഹാസ്യമാസികയായ ചാർലി ഹെബ്ഡോ പ്രവാചകൻ മുഹമ്മദിന്റെ കാരിക്കേച്ചറുകൾ പ്രസിദ്ധീകരിച്ചതിനു പ്രതികാരമായിട്ടാണ് ആ ആക്രമണം നടത്തിയത് . ഏതെങ്കിലും തീവ്രവാദ ഗ്രൂപ്പുമായി ഹസ്സനു നേരിട്ട് ബന്ധമുണ്ടെന്ന് ഇതുവരെ ഒരു സൂചനയും ലഭിച്ചിട്ടില്ല.പക്ഷേ , അവന്റെ വേരുകൾ അന്വേഷിക്കുമ്പോൾ പതിനഞ്ചു വയസ്സുവരെ പാകിസ്ഥാനിൽ അവനു ലഭിച്ച പരിശീലനം , ക്രൂരമായ മതനിന്ദാ നിയമങ്ങളിൽ അടിസ്ഥാനമാക്കിയുള്ളതായിരുന്നു എന്ന് കണ്ടെത്താൻ കഴിഞ്ഞു . പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ഒരു ഗ്രാമമായ കോട്‌ലി ഖാസിയിലാണ് ഹസന്റെ ജനനവും വളർച്ചയും . മതനിന്ദാ നിയമങ്ങൾ ഉയർത്തിപ്പിടിക്കുകയെന്ന ഏക അജണ്ട മാത്രം ഉള്ള പാർട്ടിയായ തെഹ്രീക് ഇ ലബ്ബെയ്ക്ക് ശക്തമായ സ്വാധീനം നിലനിൽക്കുന്ന ജില്ലയാണ് കോട്‌ലി ഖാസി. ഇസ്‌ലാമിനെ അപകീർത്തിപ്പെടുത്തുന്നവർക്കെതിരെ വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെടുന്ന ഈ കൂട്ടർ തന്നെയാണ് ആസിയ ബീബി എന്ന ക്രിസ്ത്യൻ യുവതിക്കു വധശിക്ഷ നൽകണം എന്ന് ആവശ്യപ്പെട്ടു പാകിസ്ഥാനിൽ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചത്.ഹസ്സന്റെ സുഹൃത്തുക്കളും ഗ്രാമവാസികളും ഹസ്സൻ ചെയ്ത ആക്രമണത്തെ ന്യായീകരിക്കുകയാണ് ചെയ്യുന്നത്. ഹസ്സന്റെ സ്ഥാനത്തു മറ്റേതൊരു ചെറുപ്പക്കാരനായിരുന്നു എങ്കിലും ഇത് തന്നെയായിരിക്കും ചെയ്യുന്നത് എന്നാണ് എൺപതു വയസുകാരിയായ ആമിന എന്ന അയൽക്കാരി പ്രതികരിച്ചത്. മകന്റെ പ്രവർത്തിയിൽ അഭിമാനം കൊള്ളുന്നതായിട്ടാണ് ഹസ്സന്റെ പിതാവ് അർഷാദ് മഹമൂദ് പറയുന്നത്. പാകിസ്ഥാനെപ്പോലുള്ള രാജ്യങ്ങളിലെ പഠന രീതികളും സാമൂഹിക ചുറ്റുപാടുകളും ഇസ്ലാമിക തീവ്രവാദികളുടെ സ്വാധീനത്തിലൂടെ കൂടുതൽ ഇസ്ലാമികവൽക്കരിക്കപ്പെടുകയും പാശ്ചാത്യവിരുദ്ധമാവുകയും ചെയ്യുന്നു. ഇത്തരത്തിൽ രൂപപ്പെടുന്ന മനസുമായിട്ടാണ് ഏറിയ പങ്കും യൂറോപ്പിലേക്ക് കുടിയേറുന്നതും അക്രമ പ്രവർത്തികൾ ചെയ്യുന്നതും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.