ഛത്തീസ്ഗഡ്: കോവിഡ് ചികില്‍സയ്ക്കായി ഉപയോഗിക്കുന്ന അലോപ്പതി മരുന്നുകളെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരാമര്‍ശം നടത്തിയതിനു ബാബാ രാംദേവിനെതിരേ പോലിസ് കേസെടുത്തു. ഛത്തീസ്ഗഡിലെ റായ്പൂരിലാണ് രാംകൃഷ്ണ യാദവ് എന്ന ബാബാ രാംദേവിനെതിരേ ബുധനാഴ്ച രാത്രി കേസ് ഫയല്‍ ചെയ്തതെന്ന് റായ്പൂരിലെ മുതിര്‍ന്ന പോലിസ് സൂപ്രണ്ട് അജയ് യാദവ് പറഞ്ഞു.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷ(ഐഎംഎ)ന്റെ ഛത്തീസ്ഗഢ് യൂനിറ്റ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഐപിസി സെക്ഷന്‍ 188, 269, 504 തുടങ്ങിയ വകുപ്പുകളും ദുരന്ത നിവാരണ നിയമത്തിലെ വ്യവസ്ഥകളും പ്രകാരം കേസെടുത്തത്. ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടക്കുന്നു വരികയാണ്.
ആശുപത്രി ബോര്‍ഡ് ഐഎംഎ(സിജി) ചെയര്‍മാന്‍ ഡോ. രാകേഷ് ഗുപ്ത, ഐഎംഎയുടെ റായ്പൂര്‍ പ്രസിഡന്റ് വികാസ് അഗര്‍വാള്‍ എന്നിവരാണ് നേരത്തെ പരാതി നല്‍കിയ ഡോക്ടര്‍മാര്‍. പരാതി പ്രകാരം കഴിഞ്ഞ ഒരു വര്‍ഷമായി, രാംദേവ് മെഡിക്കല്‍ സംഘടനകള്‍, ഇന്ത്യന്‍ സര്‍ക്കാര്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍), മറ്റു മുന്‍നിര സംഘടനകള്‍ എന്നിവ ഉപയോഗിക്കുന്ന മരുന്നുകള്‍ക്കെതിരേ തെറ്റായ വിവരങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രസ്താവനകളും പ്രചരിപ്പിക്കുന്നതായി ആരോപിച്ചിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ ബാബാ രാംദേവിന്റെ തെറ്റിദ്ധാരണ പരത്തുന്ന നിരവധി വീഡിയോകള്‍ ലഭ്യമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പരാതി സംബന്ധിച്ച അന്വേഷണത്തില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 13ന് ഛത്തീസ്ഗഢ് സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ ലംഘനമാണിതെന്ന് കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.