ദുബായ്: ഇന്ത്യയില്‍ നിന്ന് ജൂണ്‍ 23 മുതല്‍ ദുബായിലേക്ക് പ്രവേശിക്കാമെന്നുളള വാർത്ത ആശ്വാസത്തോടെയാണ് പ്രവാസികള്‍ കേട്ടത്. വിസ സംബന്ധമായും അവധിക്കും അത്യാവശ്യകാര്യങ്ങള്‍ക്കുമൊക്കെയായി നാട്ടിലേക്ക് പോയ നിരവധി പേരാണ് തിരിച്ച് ദുബായിലെത്താനായി കാത്തിരിക്കുന്നത്.
യുഎഇ അംഗീകരിച്ച വാക്സിനെടുത്തവർക്കാണ് നിലവില്‍ പ്രവേശനത്തിന് അനുമതി നല്‍കിയിരിക്കുന്നത്. ഓക്സ്ഫർഡ് അസ്ട്രസെനക്ക, സിനോഫാം, സ്പുട്നിക്, ഫൈസർ വാക്സിനുകളാണ് രാജ്യം അംഗീകരിച്ചിട്ടുളളത്. ഇന്ത്യയില്‍ നല്കുന്ന കോവിഷീല്‍ഡ് വാക്സിനാണ് ഓക്സ്ഫർഡ് അസ്ട്രസെനക്ക. കോവീഷീല്‍ഡ് വാക്സിനെടുക്കുകയും വാക്സിനേഷന്‍ സർട്ടിഫിക്കറ്റില്‍ ഓക്സ്ഫർഡ് അസ്ട്രസെനക്കയെന്ന് പേരു ചേർക്കുകയും ചെയ്താല്‍ ദുബായിലേക്ക് വരുന്നതിന് തടസമുണ്ടാവില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം തന്നെ കോവിഷീല്‍ഡ് രണ്ട് ഡോസുമെടുത്ത് അതേ പേരില്‍ തന്നെ വാക്സിനേഷന്‍ സർട്ടിഫിക്കറ്റുളളവർക്ക് ദുബായിലേക്ക് വരാനാകുമോയെന്നുളളതില്‍ വ്യക്തതകാത്തിരിക്കുകയാണ്. കോവിഷീല്‍ഡും ഓക്സ്ഫർഡ് അസ്ട്രസെനക്ക വാക്സിനും ഒന്നാണെന്ന് യുഎഇ അധികൃതർ വ്യക്തമാക്കണം അതല്ലെങ്കില്‍ കോവിഷീല്‍ഡ് എടുത്തവർക്ക് ദുബായിലേക്ക് വരാന്‍ തടസ്സമില്ലെന്നുളള അറിയിപ്പ് വരണം. ഇതിലുളള വ്യക്തത വരും മണിക്കൂറുകളിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മറ്റു നിബന്ധനകൾ
1. പിസിആർ പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റിൽ ക്യു ആർ കോഡ് ഉണ്ടായിരിക്കണം.
2. യാത്രയ്ക്ക് നാല് മണിക്കൂർ മുന്‍പ് റാപ്പിഡ് പിസിആർ ടെസ്റ്റ് നടത്തണം
3. ദുബായിലെത്തുന്ന യാത്രക്കാരെല്ലാം രാജ്യാന്തര വിമാനത്താവളത്തിൽ പിസിആർ പരിശോധനയ്ക്ക് വിധേയരാകണം.
4. പിസിആർ പരിശോധനാ ഫലം വരുന്നതു വരെ യാത്രക്കാർ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനിൽ കഴിയണം. 24 മണിക്കൂറിനകം ഫലം ലഭിക്കുന്നതാണ്. യാത്രയുടെ 48 മണിക്കൂറിനകത്തെ പിസിആർ നെഗറ്റീവ് ഫലം ഹാജരാക്കണം.
വാക്സിനെടുത്ത താമസവിസയുളളവർക്ക് വരാം; യാത്രയ്ക്ക് ഇളവ് നല്കി ദുബായ്
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.