ഉണർത്തു പാട്ട് (കവിത)

ഉണർത്തു പാട്ട് (കവിത)

ഉണരൂ കേരളമേ ഉണരൂ ഭാരതമേ!
ഉണരൂ എൻ നാടേ!
പ്രബുദ്ധ കേരളമേ!

ആത്മാവിൽ തിമിരം നിറഞ്ഞ നീ
തനയയെ കണ്ടതില്ല
ആത്മാവിൽ ബധിരത നിറഞ്ഞ നീ
തനയനെ കേട്ടതില്ല
ഉണരൂ കേരളമേ!
ഉണരൂ ഭാരതമേ!

അഴിമതി കറപുരണ്ട നീ
തനയനെ തേടിയില്ല
ആപാദചൂഢം നിസ്സംഗത നിറഞ്ഞ നീ
തനയയ്ക്കായി ഓടിയില്ല
ഉണരൂ കേരളമേ!
ഉണരൂ ഭാരതമേ!

ഒരു കുമ്പിൾ വെള്ളത്തിനായി
ഒരിറ്റു അന്നത്തിനായി
ഒരുകീറു വെളിച്ചത്തിനായി
ഒരു കൊച്ചു കൂരക്കായി
ഉണരൂ കേരളമേ!
ഉണരൂ ഭാരതമേ!

ഉരുകുന്ന മനസ്സുകൾക്കായി
നീറുന്ന ഹൃദയങ്ങൾക്കായി
ചിതറുന്ന ചെംചോരയിൽ
കേഴുന്ന ബാല്യങ്ങൾക്കായി
ഉണരൂ കേരളമേ!
ഉണരൂ ഭാരതമേ!

ധാർമിക പടവാളായി
സാന്ത്വന സ്പർശമായി
സ്നേഹത്തിൻ അരുവിയായി
ഉയരൂ നിൻ വാല്മീകേ നിന്ന്
ഉണരൂ കേരളമേ!
ഉണരൂ ഭാരതമേ!

ഉണരൂ കേരളമേ, ഉണരൂ ഭാരതമേ
ഉണരൂ മമ നാടേ, പ്രബുദ്ധ കേരളമേ!


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26