സൗജന്യ ഭക്ഷണം: 20 മിനിറ്റിൽ 50 കിലോ ആട്ട കുഴച്ച്, ഒറ്റ മണിക്കൂറില്‍ 4000 റൊട്ടി ചുട്ടെടുത്ത് ഓട്ടോമാറ്റിക് റൊട്ടി മെയ്ക്കിങ് മെഷീന്‍; വീഡിയോ വൈറൽ

സൗജന്യ ഭക്ഷണം: 20 മിനിറ്റിൽ 50 കിലോ ആട്ട കുഴച്ച്, ഒറ്റ മണിക്കൂറില്‍ 4000 റൊട്ടി ചുട്ടെടുത്ത് ഓട്ടോമാറ്റിക് റൊട്ടി മെയ്ക്കിങ് മെഷീന്‍; വീഡിയോ വൈറൽ

ന്യൂഡല്‍​ഹി: അൻപത് കിലോ ആട്ട വെറും 20 മിനിറ്റ് സമയം കൊണ്ട് കുഴച്ച് ഓട്ടോമാറ്റിക് റൊട്ടി മെയ്ക്കിങ് മെഷീന്‍ ശ്രദ്ധേയമാകുന്നു. ഡല്‍ഹിയിലെ ബംഗ്ലാ സാഹിബ് ഗുരുദ്വാരയില്‍ സ്ഥാപിച്ചിരിക്കുന്ന ഓട്ടോമാറ്റിക് മെഷീനാണ് ശ്രദ്ധേയമാകുന്നത്. ലോക്ക്ഡൗണ്‍ കാലത്താണ് ഈ മെഷീന്‍ സ്ഥാപിച്ചത്.

ഫുഡ് ബ്ലോഗറായ അമര്‍ സിരോഹി ഈ സ്‌പെഷ്യല്‍ റോട്ടി മെഷീന്റെ പ്രവര്‍ത്തനം വീഡിയോയിലൂടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കു വെച്ചിട്ടുണ്ട്. മെഷീനെ പരിചയപ്പെടുത്തുക എന്നതായിരുന്നു അമീറിന്റെ ലക്ഷ്യമെങ്കിലും വീഡിയോ ഇപ്പോള്‍ വൈറലാണ്. 20 ലക്ഷത്തിന് മുകളില്‍ പേര്‍ ഇപ്പോള്‍ തന്നെ വീഡിയോ കണ്ടു.



ഗുരുദ്വാരകളോടനുബന്ധിച്ച്‌ പ്രവര്‍ത്തിക്കുന്ന ലംഗറുകളില്‍ ഭക്ഷണത്തിനായി ഒരു ദിവസമെത്തുന്നത് ആയിരക്കണക്കിനാളുകളാണ്. രാജ്യത്തെ തന്നെ ഏറ്റവും വലിയ സൗജന്യ ഭക്ഷണശാലകളാണ് ലംഗറുകള്‍.

എന്നാൽ ആട്ട കുഴയ്ക്കല്‍ മാത്രമല്ല, റൊട്ടിക്കാവശ്യമായ വലിപ്പത്തില്‍ ഉരുളകളാക്കി, നല്ല വട്ടത്തില്‍ പരത്തി, ചുട്ടെടുക്കാനും ഈ യന്ത്രത്തിന് അനായാസം. മണിക്കൂറില്‍ 4000 റൊട്ടിയാണ് ഈ യന്ത്രത്തിന്റെ സഹായത്തോടെ ഇവിടെ തയ്യാറാക്കുന്നത്.

ലംഗറുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പൊതുഅടുക്കളകളാവും ഒരു പക്ഷെ ഏറ്റവുമധികം ഭക്ഷണം തയ്യാറാക്കുന്ന ഇടങ്ങള്‍. ഭക്ഷണത്തിനായി എത്തിച്ചേരുന്നവര്‍ക്ക് അത് വൈകാതെ ലഭ്യമാക്കുന്നതിനും കൂടുതല്‍ പേര്‍ക്ക് ഭക്ഷണം നല്‍കുന്നതിനും വേണ്ടിയാണ് ബംഗ്ലാ സാഹിബ് ഗുരുദ്വാരയില്‍ ഈ യന്ത്രം സ്ഥാപിച്ചതിന് പിന്നിലെ ലക്ഷ്യം. യന്ത്രം സ്ഥാപിച്ചതിലൂടെ കൂടുതല്‍ പേര്‍ക്ക് സജന്യമായി ഭക്ഷണം നല്‍കാന്‍ സാധിക്കുന്നതായി ഗുരുദ്വാര അധികൃതര്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.