പതിമൂന്നാം വയസ്സില്‍ മാത്യുവിന്റെ കരുതലില്‍ വളരുന്നത് പതിമൂന്ന് പശുക്കള്‍. അത്ഭുതമാകുകയാണ് ഈ കുട്ടി ക്ഷീര കര്‍ഷകന്‍. മാത്യു തന്റെ കുഞ്ഞി കൈകൊണ്ട് പാല്‍ കറക്കുമ്പോള്‍ അവറ്റകള്‍ കുറുമ്പ് കാട്ടാതെ ഒതുങ്ങി നില്‍ക്കും. പിച്ചവയ്ക്കുന്ന പ്രായത്തില്‍ തുടങ്ങിയതാണ് മാത്യുവിന് ഇവയോടുള്ള ചങ്ങാത്തം. ക്ഷീരകര്‍ഷകനായ അച്ഛന്‍ ബെന്നിയുടെ വിരലില്‍ തൂങ്ങി തൊഴുത്തിലെത്തിയ കൊച്ചു മാത്യുവിന് ഇന്ന് എല്ലാമെല്ലാമാണ് പശുക്കള്‍. കഴിഞ്ഞ ഒക്ടോബറില്‍ പിതാവ് ബെന്നി അപ്രതീക്ഷിതമായി വിടവാങ്ങിയതോടെ പശുപരിപാലനം കുടുംബത്തിന് ബുദ്ധിമുട്ടായി. പുല്ലുവെട്ടാനും മറ്റും പ്രയാസമായതോടെ പശുക്കളെ വില്‍ക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ഇവരെ പിരിയുന്നത് ചിന്തിക്കാനാകാത്ത മാത്യു പിതാവിന്റെ ജോലി ഏറ്റെടുക്കുകയായിരുന്നു.
ഇപ്പോള്‍ വീട്ടിലെ കാരണവരാണ് വെട്ടിമറ്റം വിമലാ പബ്ലിക് സ്‌കൂളിലെ ഈ എട്ടാംക്ലാസുകാരന്‍. എന്തുകൊണ്ടാണ് പശുക്കളെ ഇഷ്ടമെന്നു ചോദിച്ചാല്‍ ഒറ്റ മറുപടിയേയുള്ളൂ 'അത് ചെറുപ്പത്തിലേ വളര്‍ത്തി വളര്‍ത്തി ഇതിനെ ഭയങ്കര ഇഷ്ടമായിപ്പോയി' എന്ന് താളത്തില്‍ പറയും. അമ്മ ഷൈനിയും സഹോദരങ്ങളായ ജോര്‍ജും റോസ്‌മേരിയുമാണ് മാത്യുവിന്റെ മറ്റ് കൂട്ടുകാര്‍.
കന്നുകാലികളോട് മാത്യുവിന് നല്ല സ്‌നേഹമാണെന്നും ആരുമില്ലെങ്കിലും ഇവയുടെ കാര്യങ്ങള്‍ മാത്യു നോക്കുമെന്നും അമ്മ പറയുന്നു. പശുക്കളെ ഒരിക്കലും വില്‍ക്കില്ലെന്നാണ് ഈ കുട്ടി കര്‍ഷകന്റെ തീരുമാനം ഭാവിയില്‍ ഒരു മൃഗ ഡോക്ടറാകണമെന്നാണ് മാത്യുവിന്റെ ആഗ്രഹം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.