മറ്റുള്ളവരിൽ നമുക്ക് നന്മ കണ്ടെത്താം

മറ്റുള്ളവരിൽ നമുക്ക് നന്മ കണ്ടെത്താം

ഒരിക്കൽ ഒരാൾ സോക്രട്ടീസിന്റെ അടുത്തുവന്നു ചോദിച്ചു ഞാൻ അടുത്ത ദിവസം ഏതൻസിലേക്കു പോകുന്നു. എനിക്ക് അവിടുത്തെ ആളുകളെപ്പറ്റിയും ജീവിതത്തെപ്പറ്റിയും അറിയുവാനാഗ്രഹമുണ്ട്.

“അതിനെന്താ, അതിനു മുമ്പായി നിങ്ങൾ മുമ്പ് താമസിച്ചിരുന്ന സ്ഥലത്തെപ്പറ്റിയും അവിടുത്തെ ആളുകളെപ്പറ്റിയും എനിക്കൊന്നറിഞ്ഞാൽ കൊള്ളാം. ഓ, അതു പറയാതിരിക്കുന്നതാണു ഭേദം. അവി ടുത്തെ ആളുകൾ നിർഗുണരും ഉപദ്രവകാരികളുമാണ്. അവിടെ എനിക്കേറെയും ശത്രുക്കളാണ് -മിത്രങ്ങളേറെയില്ല.

"ഇതൊക്കെ തന്നെയാണ് നിങ്ങൾക്ക് ഏതൻസിലും കാണാൻ കഴിയുക".

സോക്രട്ടീസ് പ്രതിവചിച്ചു. പിന്നീട് മറ്റൊരാളും സോക്രട്ടീസിനെ സമീപിച്ച് ഇതേ ചോദ്യം തന്നെ ആവർത്തിച്ചു. അദ്ദേഹത്തോടും തന്റെ പഴയ താമസസ്ഥലത്തെക്കുറിച്ചും ആളുകളെപ്പറ്റിയും സോക്രട്ടീസ് തിരിച്ചുചോദിച്ചു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു. “അവിടെയുള്ളവർ നല്ലവരാണ്. സ്നേഹമുള്ള മനുഷ്യർ. ഞങ്ങൾ പരസ്പരം സഹായിച്ചും സഹകരിച്ചുമാണ് ജീവിക്കുന്നത്. നല്ല ബഹുമാനത്തോടും കാരുണ്യത്തോടെയുമാണ് എല്ലാവരും പെരുമാറുന്നത്.

സോക്രട്ടീസ് പുഞ്ചിരിയോ ടെ മൊഴിഞ്ഞു.
"പേടിക്കേണ്ട, ഏതൻസിലും ഇതുപോലെയൊക്കെത്തന്നെയാണ് ".

“കൂട്ടുകാരേ, ഒരേ കാര്യത്തെ പറ്റി രണ്ടുപേർ സോക്രട്ടീസിനോട് രണ്ടു വിധത്തിലാണ് പ്രതികരിച്ചത്. പലപ്പോഴും നമ്മുടെ മനോഭാവവും പ്രവൃത്തികളുമായിരിക്കും നാം മറ്റുള്ളവരിൽ പ്രതിഫലിച്ചുകാണുക. അവർ നമുക്ക്  മുമ്പിൽ ഒരു മുഖക്കണ്ണാടി പോലെയാണ്. നമ്മൾ മറ്റുള്ളവരെ വിധിക്കുന്നതിനുമുമ്പ് നമ്മെത്തന്നെ ഒന്നു വിശകലനം ചെയ്യുന്നതു നന്നായിരിക്കും. മറ്റുള്ളവരിൽ നന്മ കണ്ടെത്താൻ നമുക്കു സാധിച്ചാൽ അവരിൽനിന്ന് നമുക്ക്  ലഭിക്കുന്നത് നല്ല വാക്കുകളും  നല്ല പ്രവൃത്തികളുമായിരിക്കും.

“മറ്റുള്ളവർ നിങ്ങൾക്കു ചെയ്തു തരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം നിങ്ങൾ അവർക്കു ചെയ്യുവിൻ"
(വി. മത്തായി 7:12)

(കുഞ്ഞു മിഷനറി മാസികയിൽ  സെബാസ്റ്റ്യൻ ചേർപ്പുങ്കൽ എഴുതിയത്  )


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.