ഹാപ്പി ഇൻഡിപെൻഡൻസ് ഡേ അമേരിക്ക

ഹാപ്പി ഇൻഡിപെൻഡൻസ് ഡേ അമേരിക്ക

ജൂലൈ നാല് അമേരിക്കയുടെ സ്വാതന്ത്ര്യ ദിനം. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തിലെ അമേരിക്കൻ വിപ്ലവ കാലഘട്ടത്തിലേക്കാണ് അത് നമ്മെ കൊണ്ടുപോകുന്നത്. ബ്രിട്ടീഷ് അമേരിക്കയിലെ 13 കോളനികൾ, ഗ്രേറ്റ് ബ്രിട്ടനെതിരെ തിരിഞ്ഞ് ആരംഭിച്ചതാണ് അമേരിക്കയുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടം.

പതിനെട്ടാം നൂറ്റാണ്ടിൽ, ഏതാനും ചില കോളനിക്കാർ മാത്രമാണ് ഗ്രേറ്റ് ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം ആഗ്രഹിച്ചത്. എന്നാൽ കാലം പോകുംതോറും പാർലമെന്റ്, അവകാശങ്ങൾ അനുവദിക്കുന്നത് പോരാ എന്ന പ്രതികരണങ്ങൾ കൂടുതലായി വന്നുകൊണ്ടിരുന്നു. ഈ പ്രതികരണങ്ങൾ ഊതിക്കത്തിച്ച സംഭവങ്ങളുടെ ഒരു വലിയ പരമ്പര തന്നെ സൃഷ്ടിച്ചു. ഇന്ത്യ ഫ്രഞ്ച് യുദ്ധം, അതിന്റെ അവസാനം പുറപ്പെടുവിച്ച 1763 ലെ വിളംബരം, ലെക്സിംഗ്ടണിലെയും കോൺകോർഡിലെയും യുദ്ധം, ബോസ്റ്റൺ ടീ പാർട്ടി, സ്റ്റാമ്പ് ആക്റ്റ്, ബോസ്റ്റൺ കൂട്ടക്കൊല, ടൌൺസെൻറ് ആക്റ്റ് എന്നിവ കോളനിക്കാരും ബ്രിട്ടീഷുകാരും തമ്മിലുള്ള യുദ്ധം അനിവാര്യമാക്കി.

തോമസ് പെയ്ൻ എഴുതിയ “കോമൺ സെൻസ്” എന്ന ലഘുലേഖ പ്രചരിപ്പിച്ചത് കലാപവും വർദ്ധിച്ചുവരുന്ന ശത്രുതയെയും ഊട്ടിയുറപ്പിച്ചു. ജൂൺ 7 ന് കോണ്ടിനെന്റൽ കോൺഗ്രസ് പെൻ‌സിൽ‌വാനിയയിൽ യോഗം ചേർന്നു. കൊളോണിയൽ സ്വാതന്ത്ര്യം എന്ന ആശയം മുന്നോട്ടുവച്ചു. കോൺഗ്രസ് ആദ്യം ഈ ആശയം മാറ്റിവച്ചെങ്കിലും തോമസ് ജെഫേഴ്സൺ, ജോൺ ആഡംസ്, റോജർ ഷെർമാൻ, ബെഞ്ചമിൻ ഫ്രാങ്ക്ലിൻ, റോബർട്ട് ആർ. ലിവിംഗ്സ്റ്റൺ എന്നിവരെ ഗ്രേറ്റ് ബ്രിട്ടനിൽ നിന്ന് കോളനികളെ വേർപെടുത്തിയതിന്റെ ഔദ്യോഗിക പ്രസ്താവന തയ്യാറാക്കാൻ നിയോഗിച്ചു. 1776 ജൂലൈ 2 ന് കോണ്ടിനെന്റൽ കോൺഗ്രസ് സ്വാതന്ത്ര്യത്തിന് അനുകൂലമായി വോട്ട് ചെയ്തു. രണ്ട് ദിവസങ്ങൾക്ക് ശേഷം ജൂലൈ നാലിന് സ്വാതന്ത്ര്യ പ്രഖ്യാപനം പതിമൂന്ന് കോളനികൾ ഒപ്പുവെക്കുകയും അംഗീകരിക്കുകയും ചെയ്തു. യഥാർത്ഥ സ്വാതന്ത്ര്യദിനം യഥാർത്ഥത്തിൽ ജൂലൈ 2 ആണെന്നും വാദമുണ്ട്. പക്ഷേ പൊതുജനങ്ങളെ ബോധവാന്മാരാക്കുകയും സ്വാതന്ത്ര്യ പ്രഖ്യാപനം തയ്യാറാക്കുകയും ചെയ്തപ്പോഴേക്കും ദിവസങ്ങൾ കഴിഞ്ഞിരുന്നു. ബ്രിട്ടീഷ് രാജവാഴ്ചയിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെ പേരിൽ ആളുകൾ ഒത്തുകൂടാൻ തുടങ്ങിയിട്ട് നൂറ്റാണ്ടുകൾ കഴിഞ്ഞു.
ജൂലൈ നാലിന് രാജ്യമെമ്പാടും ആളുകൾ ഒത്തുചേരുകയും ആഘോഷങ്ങളിൽ പങ്കെടുക്കുകയും ചെയ്യുന്നു. സ്വാതന്ത്ര്യത്തിനായി പോരാടിയ എല്ലാവരേയും ഓർക്കുകയും ഒപ്പം ഒരു വലിയ ശക്തിക്കെതിരെ നിലകൊള്ളാനും, സ്വാതന്ത്ര്യവും അവകാശങ്ങളും ഉയർത്തിപ്പിടിക്കാനും ധൈര്യം കാണിക്കുകയും ചെയ്ത ഒരു തലമുറയെ ആദരിക്കുകയും ചെയ്യുന്നു ഇതേ ദിവസം.


എല്ലാവർക്കും സിന്യൂസിന്റെ സ്വാതന്ത്ര്യ ദിനാശംസകൾ !!


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.