ജയിക്കാൻ എളുപ്പവഴി!

ജയിക്കാൻ എളുപ്പവഴി!

പരീക്ഷപ്പേടിയുള്ള ഒരു വിദ്യാർത്ഥി പ്രാർത്ഥിക്കാൻ വന്നു. പഠിച്ചത് ഓർക്കാൻ സാധിക്കാത്തവിധമായിരുന്നു അവൻ്റെ മാനസിക അവസ്ഥ. "പഠിക്കുന്നത് മനസ്സിലാകുന്നുണ്ടോ" എന്ന് ചോദിച്ചപ്പോൾ, ഇല്ലെന്നായിരുന്നു അവൻ്റെ മറുപടി. കാരണം തിരക്കിയപ്പോഴാണ് പ്രശ്നത്തിൻ്റെ ചുരുളഴിയുന്നത്.''അച്ചാ, സത്യം പറയാലോ, ഓൺലൈൻ ക്ലാസ് ആയതിനാൽ പകുതി ക്ലാസുപോലും ഞാൻ അറ്റൻഡ് ചെയ്തിട്ടില്ല. മിക്കവാറും ക്ലാസുകളുടെ ലിങ്ക് ഓപ്പൺ ചെയ്ത് വീഡിയോകൾ കാണുകയായിരുന്നു ചെയ്തിരുന്നത്. ഇപ്പോഴാണ് കാര്യങ്ങൾ കൈവിട്ടുപോയെന്ന് മനസിലായത്. ഇനി പരീക്ഷ ജയിക്കണം. എന്തെങ്കിലും പോംവഴി അച്ചൻ പറഞ്ഞു തരണം."ഞാനവനോടു പറഞ്ഞു: "കള്ളത്തരം കാണിച്ച് നടന്നിട്ട് ഇപ്പോൾ ഉപാധിയന്വേഷിച്ചാൽ എന്തു പറയാനാണ്? നിന്നേക്കാൾ നന്നായ് പഠിക്കുന്ന സഹപാഠികളുടെ അടുത്തോ, അധ്യാപകരുടെ അടുത്തോ ചെന്ന് കുറച്ച് പാഠങ്ങളെങ്കിലും മനസിലാക്കി പഠിക്കുകയല്ലാതെ മറ്റൊരു ഉപാധിയുണ്ടെന്ന് തോന്നുന്നില്ല."ഇത്രയും പറഞ്ഞ് അവൻ്റെ അലസത മാറാൻവേണ്ടി പ്രാർത്ഥിച്ച് ഞാനവനെ പറഞ്ഞയച്ചു.മറ്റൊരു കാലഘട്ടത്തിലും ഇല്ലാത്തവിധം ഓൺലൈൻ ക്ലാസുകൾ നടക്കുന്ന കാലമാണല്ലോ ഇത്? അധ്യാപകരെ കബളിപ്പിച്ച് ഉഴപ്പാനും മാതാപിതാക്കളെ പറ്റിച്ച് മടിച്ചിരിക്കാനും മക്കൾക്ക് അവസരങ്ങൾ ഏറെയാണ്. കാപട്യം കാണിക്കുന്നവർ പിന്നീട് ക്ലേശിക്കുമെന്ന് പറയേണ്ടതില്ലല്ലോ?

"കപടനാട്യക്കാരായ നിയമജ്‌ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം!" (മത്താ 23 :13) എന്ന ക്രിസ്തു മൊഴികൾ ഓർക്കുന്നത് നല്ലതാണ്.

അധ്യാപകരെ പറ്റിച്ച് ചിലപ്പോൾ ജയിക്കാൻ കഴിയും. എന്നാൽ തുടർന്നുള്ള പഠനത്തിനും ജോലിയ്ക്കുമെല്ലാം നാം ചെയ്ത കള്ളത്തരങ്ങൾ വിലങ്ങുതടിയാകുമെന്ന് ഓർക്കേണ്ടതുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.