ഹെയ്തി പ്രസിഡന്റിന്റെ വധം: നാല് കൊലയാളികളെ വെടിവച്ചു കൊന്നു; രണ്ട് പേര്‍ പിടിയില്‍

ഹെയ്തി പ്രസിഡന്റിന്റെ വധം: നാല് കൊലയാളികളെ വെടിവച്ചു കൊന്നു; രണ്ട് പേര്‍ പിടിയില്‍

പോര്‍ട്ട് ഒ പ്രിന്‍സ്: ഹെയ്തി പ്രസിഡന്റ് ഹൊവനൈല്‍ മോസെയുടെ കൊലയാളികളെ വെടിവച്ചുകൊന്നു. നാല് പേരെ വധിച്ചുവെന്നും രണ്ട് പേരെ പിടികൂടിയെന്നും പൊലീസ് അറിയിച്ചു. പ്രസിഡന്റ് കൊല്ലപ്പെട്ടതോടെ വ്യാപകമായ രീതിയില്‍ അക്രമങ്ങളുണ്ടാകുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍.

ഹെയ്തിയിലെ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ഇന്ന് യു.എന്‍ അടിയന്തര യോഗം ചേരും. കഴിഞ്ഞ ദിവസമാണ് അന്‍പത്തിമൂന്നുകാരനായ മോസെ വെടിയേറ്റ് മരിച്ചത്. സ്വകാര്യ വസതിയ്ക്ക് നേരെയുണ്ടായ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്.പരിക്കേറ്റ മോസെയുടെ ഭാര്യ മാര്‍ട്ടിന്‍ മോസെ ആശുപത്രിയില്‍ ചികിത്സയിലാണ്.

കഴിഞ്ഞ ഫെബ്രുവരിയില്‍ മോസെയ്ക്ക് നേരെ വധശ്രമമുണ്ടായിരുന്നു. 2017ലാണ് ഹെയ്തി പ്രസിഡന്റായി അദ്ദേഹം ചുമതലയേറ്റത്. സ്വേച്ഛാധിപത്യം സ്ഥാപിക്കാന്‍ മോസെ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.