കഥയും പൊരുളും - (കുട്ടികൾക്കായുള്ള പംക്തി 5)

കഥയും പൊരുളും - (കുട്ടികൾക്കായുള്ള പംക്തി 5)

"മകനേ, നിന്റെ പിതാവിന്റെ പ്രബോധനം ചെവിക്കൊള്ളുക; മാതാവിന്റെ ഉപദേശം നിരസിക്കരുത്." സുഭാഷിതങ്ങൾ 1:8

ഗ്രീക്ക് പുരാണ കഥകളിൽ കുട്ടികൾ മാതാപിതാക്കളെ അനുസരിക്കേണ്ടതിന്റെ ആവശ്യകത പറയുന്ന ഒരു കഥയാണ് ഇക്കാരസിന്റേത്.

ക്രീറ്റിലെ രാജാവിന്റെ ഭീകരസത്വത്തിന്ന് കൂടുപണിത ദെദാലസ്‌ ശിൽപ്പി ഊരാക്കുടുക്കായ കൂടിന്റെ രഹസ്യം രാജാവിന്റെ മകളോട് പറഞ്ഞതിൽ കോപിതനായ മിനോസ് രാജാവ് ദെദാലസിനേയും, മകനേയും ഒരു ഗോപുരത്തിൽ ബന്ദികളാക്കി. അതിവിദഗദ്ധ ശില്പിയായ ദെദാലസ്‌, മകനും തനിക്കും രക്ഷപെടാൻ മെഴുകും, പ്രാവിന്റെ തൂവലുകളുംകൊണ്ട് ചിറകുകൾ ഉണ്ടാക്കി ഗോപുരത്തിൽനിന്നു പറന്നു. പറക്കാൻ ചിറകുകിട്ടിയ മകൻ  അച്ഛന്റെ  മുന്നറിയിപ്പ് വകവയ്ക്കാതെ മുകളിലേക്ക് പറന്നു. സൂര്യപ്രകാശത്തിന്റെ കനത്ത ചൂടിനാൽ ചിറകുരുകി പാവം കടലിൽവീണു മരിച്ചു.

മനുഷ്യനോളം മാതാപിതാക്കളുടെ സംരക്ഷണം ആവശ്യമുള്ള ഒരു ജീവിയും ലോകത്തിലില്ല. വളർച്ചയുടെ ഓരോ കാലഘട്ടത്തിലും അതിന്റേതായ വെല്ലുവിളികൾ ഉണ്ട്. മുതിർന്നവരുടെ സഹായം ഒരാൾ പക്വമതിയാകുന്നതുവരെ കിട്ടുന്നത് ജീവിതത്തിൽ വീഴ്ചപറ്റാതെ മുന്നോട്ടുപോകാൻ അവരെ സഹായിക്കും.

മാതാപിതാക്കൾ മക്കളുടെ സ്വാതന്ത്ര്യത്തിൽ ഇടപെടുന്നത് അവരുടെ സ്വാതന്ത്ര്യം ഹനിക്കാനല്ല മറിച്ച് സ്വന്തം ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ, മക്കളെ വീഴ്ച്ചപറ്റാതെ മുന്നോട്ടുനയിച്ച് കൂടുതൽ പക്വമതികളാക്കാനാണ്.അത് മനസിലാക്കി അവരെ അനുസരിക്കുക. നന്മയെ വരൂ...

“കുട്ടികളേ, കർത്താവിൽ നിങ്ങൾ മാതാപിതാക്കന്മാരെ അനുസരിക്കുവിൻ. അതു ന്യായയുക്തമാണ്. നിങ്ങൾക്ക്കു നൻമ കൈവരുന്നതിനും ഭൂമിയിൽ ദീർഘകാലം ജീവിക്കുന്നതിനും വേണ്ടി മാതാവിനെയും പിതാവിനെയും ബഹുമാനിക്കുക. “ എഫേസോസ് 6: 1:4


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.