ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് കേസിൽ ഇന്ന് ഗണ്യമായ കുറവ് ഇന്ന് രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ 55,722 പോസിറ്റീവ് കേസുകളും 579 മരണവുമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്‍തത്. രോഗമുക്തരുടെ എണ്ണം 66 ലക്ഷം കടന്നു. ഇതുവരെ ആകെ രോഗബാധിതരുടെ എണ്ണം 75 ലക്ഷം കടന്നു. മരണസംഖ്യ 1,14,610 ൽ എത്തി.
ഓഗസ്റ്റ് 18 ന് ശേഷം ഇത് രണ്ടാം തവണയാണ് രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഗണ്യമായി കുറയുന്നത്. ജൂലൈ 19ന് ശേഷം രാജ്യത്ത് മരണസംഖ്യ 500 ൽ പിടിച്ചുനിർത്താൻ സാധിച്ചു. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് ,കർണാടക, തമിഴ്‌നാട്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ. അതേസമയം പ്രതിരോധപ്രവർത്തനം ശക്തമാക്കിയാൽ അടുത്ത ഫെബ്രുവരിയോടെ കോവിഡ് നിയന്ത്രിക്കാൻ കഴിയുമെന്ന് കേന്ദ്രം നിയോഗിച്ച വിദഗ്ധ സമിതിയുടെ കണക്കുകൂട്ടൽ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.