വയസ് 14, ഉയരം ഏഴ് അടി നാല് ഇഞ്ച്; വൈറലായി കൗമാരക്കാരിയുടെ ബാസ്‌ക്കറ്റ് ബോള്‍ മത്സരം

വയസ് 14, ഉയരം ഏഴ് അടി നാല് ഇഞ്ച്; വൈറലായി കൗമാരക്കാരിയുടെ ബാസ്‌ക്കറ്റ് ബോള്‍ മത്സരം

ബീജിംഗ്: ഏഴടിയില്‍ കൂടുതല്‍ ഉയരമുള്ളവര്‍ ലോകത്തില്‍ അപൂര്‍വമാണ്. എന്നാല്‍ ഏഴടിയില്‍ കൂടുതല്‍ ഉയരമുള്ളത് ഒരു പതിനാല് വയസുകാരിക്കാണെങ്കിലോ? ഷാങ് സിയു എന്ന ചൈനീസ് പെണ്‍കുട്ടിയാണ് പ്രായത്തില്‍ കവിഞ്ഞ പൊക്കവുമായി സമൂഹമാധ്യമങ്ങളില്‍ താരമാകുന്നത്. ഏഴ് അടി നാല് ഇഞ്ചാണ് ഈ പെണ്‍കുട്ടിയുടെ പൊക്കം. ബാസ്‌ക്കറ്റ് ബോള്‍ കളിക്കാരിയായ സിയുവിന്റെ ദൃശ്യങ്ങള്‍ അടുത്തിടെയാണ് വൈറലായത്.

ചൈനയിലെ 15 വയസിന് താഴെയുള്ളവരുടെ ഗെയിമില്‍ ഈ ഉയരക്കാരിയുടെ മികച്ച പ്രകടനം ശ്രദ്ധ നേടിയിരുന്നു. ഹുബെ പ്രവിശ്യയിലെ ജിങ്ഷൊവില്‍ നടന്ന ദേശീയ ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റില്‍ ഷാങ് സിയു തന്റെ ടീമംഗങ്ങളോടും എതിരാളികളോടുമൊപ്പം അണിനിരക്കുന്ന ചിത്രങ്ങള്‍ വളരെ വേഗം ലോകശ്രദ്ധ നേടി.

14 വയസായ മറ്റു കൂട്ടുകാര്‍ക്കൊപ്പം ബാസ്‌കറ്റ് ബാള്‍ കളിക്കുമ്പോള്‍ ഷാങ്ങിന്റെ ടീം സ്‌കോര്‍ ചെയ്യുന്നത് 42 പോയന്റാണ്. തുണയാകുന്നത് ഉയരവും.

ചൈനീസ് സമൂഹമാധ്യമങ്ങളില്‍ ഷാങ് സിയുവിന്റെ പൊക്ക വിശേഷവും തകര്‍പ്പന്‍ പ്രകടനവും ട്രെന്‍ഡിങ്ങാണിപ്പോള്‍. ഈ കൗമാരക്കാരിയുടെ മാതാപിതാക്കളും പ്രഫഷണല്‍ ബാസ്‌ക്കറ്റ്‌ബോള്‍ കളിക്കാരായിരുന്നു. എതിരാളികളുടെ മേല്‍ ആധിപത്യം പുലര്‍ത്താന്‍ ഈ പൊക്കം കുറച്ചൊന്നുമല്ല ഷാങ് സിയുവിനെ സഹായിക്കുന്നത്. ഏഴ് അടി ആറ് ഇഞ്ച് ഉയരമുള്ള ചൈനീസ് ബാസ്‌കറ്റ്‌ബോള്‍ ഇതിഹാസം യാവോ മിങുമായാണ് മാധ്യമങ്ങള്‍ ഈ പൊക്കക്കാരിയെ താരതമ്യം ചെയ്യുന്നത്.

ഒന്നാംക്ലാസില്‍ പഠിക്കുമ്പോള്‍ അഞ്ചടി രണ്ടിഞ്ച് ആയിരുന്നു ഷാങ്ങിന്റെ പൊക്കം. ആറാംക്ലാസിലെത്തിയപ്പോള്‍ ആറടി ഒമ്പത് ഇഞ്ചും.

അമ്മ യു യിംഗ് ചൈനീസ് ദേശീയ ടീമില്‍ അംഗമാണ്. അവളുടെ അച്ഛനേക്കാളും അമ്മയേക്കാളും ഉയരമുണ്ട് ഷാങ് സിയുവിന്, വളര്‍ന്നുകഴിഞ്ഞാല്‍ അവള്‍ക്ക് എത്ര ഉയരമുണ്ടാകുമെന്ന് അദ്ഭുതപ്പെടുകയാണ് പലരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.