അദ്ധ്യാപകന്റെ ശിരച്ഛേദം :ഫ്രാൻസിൽ പ്രതിഷേധം അണപൊട്ടി

അദ്ധ്യാപകന്റെ ശിരച്ഛേദം :ഫ്രാൻസിൽ പ്രതിഷേധം അണപൊട്ടി

പാരീസ്: വിദ്യാർത്ഥികളെ കാർട്ടൂണുകൾ കാണിച്ചതിന് ഇസ്ലാമിക തീവ്രവാദിയാൽ ശിരഛേദം ചെയ്യപ്പെട്ട അദ്ധ്യാപകന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് പതിനായിരക്കണക്കിന് ആളുകൾ പാരീസിലും ഫ്രാൻസിലെ വിവിധ നഗരങ്ങളിലും അണിനിരന്നു.

തീവ്രവാദത്തിനെതിരെ അതിവേഗ നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വാഗ്ദാനം ചെയ്തു. "ചിന്തയുടെ ഏകാധിപത്യവാദം വേണ്ട", "ഞാൻ ഒരു അധ്യാപകൻ" എന്നിങ്ങനെ പ്രഖ്യാപിക്കുന്ന പോസ്റ്ററുകൾ പ്രകടനത്തിൽ പങ്കെടുത്തവർ ഉയർത്തിപ്പിടിച്ചു. "നിങ്ങൾ ഞങ്ങളെ ഭയപ്പെടുത്തരുത്. ഞങ്ങൾ ഭയപ്പെടുന്നില്ല. നിങ്ങൾക്ക് ഞങ്ങളെ ഭിന്നിപ്പിക്കുവാൻ സാധിക്കില്ല . ഞങ്ങൾ ഫ്രാൻസാണ്!" ഞായറാഴ്ച പാരീസ് പ്രകടനത്തിൽ പങ്കെടുത്ത പ്രധാനമന്ത്രി ജീൻ കാസ്റ്റെക്സ് ട്വീറ്റ് ചെയ്തു.

വിദ്യാഭ്യാസ മന്ത്രി ജീൻ-മൈക്കൽ ബ്ലാങ്കർ, പാരീസ് മേയർ ആൻ ഹിഡാൽഗോ, ജൂനിയർ ആഭ്യന്തര മന്ത്രി മാർലിൻ ഷിയപ്പ പ്രധാനമന്ത്രിയോടൊപ്പം പ്രകടനത്തിൽ പങ്കുചേർന്നു. ജനക്കൂട്ടത്തിൽ ചിലർ "ഞാൻ സാമുവൽ" "ഞാൻ ചാർലി" എന്നിങ്ങനെ വിളിച്ചു പറഞ്ഞു കൊണ്ട് കൊല്ലപ്പെട്ട അദ്ധ്യാപകനോട് ഐക്യ ദാർഢ്യം പ്രകടിപ്പിച്ചു . 2015 ലെ ചാർലി ഹെബ്ഡോ തീവ്രവാദി ആക്രമണം മുതൽ ഫ്രാൻസ് ഇസ്ലാമിക തീവ്രവാദ അക്രമത്തിന്റെ കരാള ഹസ്തങ്ങളിൽ പെട്ടുഴലുകയാണ്. തീവ്രവാദി ആക്രമണങ്ങളെ അനുകൂലിക്കുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് പ്രസിഡണ്ട് പ്രസ്താവിച്ചു .


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.