അടുത്തവർഷം ഫെബ്രുവരിയിൽ ഇന്ത്യൻ ജനസംഖ്യയിലെ പകുതിപേരിലേക്കും കൊവിഡ് വ്യാപിച്ചേക്കാമെന്ന് കേന്ദ്രം

അടുത്തവർഷം ഫെബ്രുവരിയിൽ ഇന്ത്യൻ ജനസംഖ്യയിലെ പകുതിപേരിലേക്കും കൊവിഡ് വ്യാപിച്ചേക്കാമെന്ന് കേന്ദ്രം

ദില്ലി : അടുത്തവർഷം ഫെബ്രുവരിയിൽ ഇന്ത്യൻ ജനസംഖ്യയിലെ പകുതിപേരിലേക്കും കൊവിഡ് വ്യാപിച്ചേക്കാമെന്ന് കേന്ദ്ര സർക്കാർ നിയോഗിച്ച സമിതി. സമിതിശേഖരിച്ച കണക്കുകൾ പ്രകാരം ഇന്ത്യൻ ജനതയിലെ 30 ശതമാനം പേർക്കും കൊവിഡ് ബാധിച്ചിട്ടുണ്ടാകാം എന്നും സമിതി അഭിപ്രായപ്പെട്ടു.

കാൺപൂർ ഐ.ഐ.ടിയിലെ പ്രൊഫസറും സമിതി അംഗവുമായ മനീന്ദ്ര അഗർവാൾ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡിന്റെ നിലവിലുള്ള വ്യാപനം കേന്ദ്രസർക്കാറിന്റെ നിലവിലെ കണക്കുകളേക്കാൾ അധികമാണ്. കേന്ദ്ര സർക്കാറിന്റെ സെപ്റ്റംബറിലെ കണക്കുകൾ പ്രകാരം രാജ്യത്തെ 14 ശതമാനം പേരിലേക്കാണ് വൈറസ് വ്യാപിച്ചിരിക്കുന്നത് ഇന്ത്യയിലെ വൻ ജനസംഖ്യ കാരണം കേന്ദ്ര സർക്കാറിന്റെ സീറോളജിക്കൽ സർവേകൾക്ക് സാമ്പിൾ പൂർണമായും ശേഖരിക്കാൻ കഴിഞ്ഞിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.