കൊതിയൂറും തേങ്ങാക്കൊത്ത് അച്ചാര്‍ വീട്ടിലുണ്ടാക്കാം

കൊതിയൂറും തേങ്ങാക്കൊത്ത് അച്ചാര്‍ വീട്ടിലുണ്ടാക്കാം

ചോറിനൊപ്പം അച്ചാര്‍ കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ ഭൂരിപക്ഷവും. വ്യത്യസ്തമായ അച്ചാറുകള്‍ നമ്മള്‍ കഴിച്ചിട്ടുണ്ട്. എന്നാല്‍ അതില്‍നിന്ന് ഏറെ വ്യത്യസ്തമായ ഒന്നാണ് തേങ്ങ കൊത്ത് അച്ചാര്‍. വളരെ എളുപ്പമുള്ള വീട്ടില്‍ ഉണ്ടാക്കിയെടുക്കാവുന്ന ഈ അച്ചാര്‍ വളരെ സ്വാദിഷ്ടവും ആരോഗ്യകരവുമായ ഒന്നാണ്. വ്യത്യസ്തമായ തേങ്ങ കൊത്ത് അച്ചാര്‍ എങ്ങിനെ തയാറാക്കാമെന്നു നോക്കാം.

ഇതിനായി ആദ്യം തേങ്ങയെടുത്ത് ഓരോ പൂളാക്കി ചെറിയതായി നുറുക്കിയെടുക്കണം. ചോറിനൊപ്പം അച്ചാര്‍ കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ ഭൂരിപക്ഷവും. വ്യത്യസ്തമായ അച്ചാറുകള്‍ നമ്മള്‍ കഴിച്ചിട്ടുണ്ട്. എന്നാല്‍ അതില്‍നിന്ന് ഏറെ വ്യത്യസ്തമായ ഒന്നാണ് തേങ്ങ കൊത്ത് അച്ചാര്‍. വളരെ എളുപ്പമുള്ള വീട്ടില്‍ ഉണ്ടാക്കിയെടുക്കാവുന്ന ഈ അച്ചാര്‍ വളരെ സ്വാദിഷ്ടവും ആരോഗ്യകരവുമായ ഒന്നാണ്. വ്യത്യസ്തമായ തേങ്ങ കൊത്ത് അച്ചാര്‍ എങ്ങിനെ തയാറാക്കാമെന്നു നോക്കാം. ഇതിനായി ആദ്യം തേങ്ങയെടുത്ത് ഓരോ പൂളാക്കി ചെറിയതായി നുറുക്കിയെടുക്കണം.

പിന്നീട് രണ്ടു പിടി മല്ലി, ആറ് വറ്റല്‍മുളക്, ഒരു സ്പൂണ്‍ പെരുംജീരകം, ഒരു സ്പൂണ്‍ നല്ല ജീരകം, ഒരു സ്പൂണ്‍ ഉലുവ എന്നിവ ചേര്‍ത്ത് നന്നായി വറുത്ത് പൊടിച്ചെടുക്കുക. ശേഷം ചീനച്ചട്ടിയില്‍ നാല് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് അത് നന്നായി ചൂടായി വരുമ്പോള്‍ അതിലേക്ക് കടുകിട്ട് പൊട്ടിക്കുക. ഒരുപിടി വെളുത്തുള്ളിയും, നാല് പച്ചമുളകും ചേര്‍ത്ത് നന്നായി വഴറ്റുക. ശേഷം ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന തേങ്ങാക്കൊത്തും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.

ശേഷം ആവശ്യത്തിന് ഉപ്പും ഒരു സ്പൂണ്‍ മുളകുപൊടിയും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് നേരത്തെ വറുത്തു പൊടിച്ച് തയ്യാറാക്കി വെച്ചിരിക്കുന്ന മിശ്രിതം കൂടി ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ചു കൊടുക്കുക. എണ്ണ മുകളില്‍ തെളിഞ്ഞു വരുമ്പോള്‍ അടുപ്പില്‍ നിന്ന് വാങ്ങാവുന്നതാണ്. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.