അഫ്ഗാന് പിന്നാലെ ഇറാഖില്‍ നിന്നും അമേരിക്കന്‍ സേനയുടെ പൂര്‍ണ പിന്‍മാറ്റം

അഫ്ഗാന് പിന്നാലെ ഇറാഖില്‍ നിന്നും അമേരിക്കന്‍ സേനയുടെ പൂര്‍ണ പിന്‍മാറ്റം

ബുഷ് ആരംഭിച്ച രണ്ട് യു.എസ് യുദ്ധ ദൗത്യങ്ങള്‍ക്കും ബൈഡന്‍ പൂര്‍ണ്ണ വിരാമമിടുന്നു

വാഷിംഗ്ടണ്‍: ഇറാഖില്‍ നിന്ന് ഈ വര്‍ഷം അവസാനത്തോടെ അമേരിക്കന്‍ സേന സമ്പൂര്‍ണമായി പിന്‍മാറും. എന്നാല്‍ ഇറാഖ് സേനയ്ക്ക് പരിശീലനവും ഉപദേശവും നല്‍കുന്നത് തുടരും. ഇതു സംബന്ധിച്ച കരാറില്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡനും ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ കാദിമിയും ഒപ്പു വെച്ചു. അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്കന്‍ സേന പൂര്‍ണമായും പിന്‍മാറുന്നതിന് പിന്നാലെയാണ് ഇറാഖില്‍ നിന്നും പിന്‍മാറ്റം പ്രഖ്യാപിച്ചത്.

മുന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ഡബ്ല്യു. ബുഷ് ആരംഭിച്ച രണ്ട് യു.എസ് യുദ്ധ ദൗത്യങ്ങള്‍ക്കാണ് ബൈഡന്‍ വിരാമമിടുന്നത്. 2003 മാര്‍ച്ചില്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന ഇറാഖ് അധിനിവേശം നടത്തി സദ്ദാമിനെ അധികാരത്തില്‍ നിന്ന് പുറത്താക്കി. പക്ഷേ, അതിനു കാരണമായി പറഞ്ഞിരുന്ന ജൈവ ആയുധങ്ങള്‍ ഒരിക്കലും കണ്ടെത്തിയില്ല.

നിലവില്‍ അവിടെ അമേരിക്കയുടെ 2,500 സൈനികര്‍ മാത്രമാണുള്ളത്. വിവിധയിടങ്ങളില്‍ നടന്നു വരുന്ന വിമതരുമായുള്ള പോരാട്ടത്തില്‍ അമേരിക്കന്‍ സൈന്യം നേരിട്ട് പങ്കെടുക്കുന്നില്ല. ഇവര്‍ ഇറാഖ് സൈന്യത്തിന് പരിശീലനം നല്‍കി വരികയായിരുന്നു.അടുത്ത കാലത്തായി ഇറാഖിലെയും സിറിയയിലെയും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ പരാജയപ്പെടുത്താന്‍ യു.എസ് മിഷന്‍ വലിയ തുണയേകിയിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.