അദ്ധ്യാപകൻറെ കൊലപാതകം: ഫ്രാൻസിൽ വ്യാപക റെയ്ഡ്; വിദ്യാർഥികളടക്കം കസ്റ്റഡിയിൽ

അദ്ധ്യാപകൻറെ കൊലപാതകം: ഫ്രാൻസിൽ വ്യാപക റെയ്ഡ്; വിദ്യാർഥികളടക്കം കസ്റ്റഡിയിൽ

പാരിസ്: ഫ്രാൻസിൽ അദ്ധ്യാപകൻറെ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ ഫ്രാൻസിൽ വ്യാപകമായ റെയ്ഡ്. സംഭവത്തിന് കാരണമായ ഇസ്ലാമിക തീവ്രവാദ ശൃംഖലയെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് റെയ്ഡുകൾ എന്നാണ് ഫ്രഞ്ച് ആഭ്യന്തരമന്ത്രാലയം അറിയിക്കുന്നത്. 40 സ്ഥലങ്ങളിലാണ് തിങ്കളാഴ്ച പരിശോധന നടത്തിയത്.

ഇതിൽ അമ്പതോളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം ക്ലാസ്സിൽ പ്രവാചകൻറെ കാർട്ടൂൺ പ്രദർശിപ്പിച്ചു എന്ന പേരിൽ അധ്യാപകൻ സാമുവൽ പാറ്റിയെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേരെ കൂടി പ്രതിചേർത്തു എന്നാണ് വിവരം. ഇതേസമയം സാമുവലിൻറെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പതിനായിരങ്ങൾ ഒത്തുചേർന്ന് പ്രതിഷേധങ്ങൾ നടക്കുകയാണ് ഞാനാണ് സാമുവൽ എന്ന പേരിലുള്ള ഈ കൂടിച്ചേരലുകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. അതേസമയം ഫ്രാൻസിന് എതിരെയുള്ള ഒരു നീക്കവും ഒരു നിമിഷം പോലും ക്ഷമിക്കാൻ സാധിക്കില്ല എന്നാണ് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർവിൻ കഴിഞ്ഞ ദിവസം പറഞ്ഞത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.