ആസ്ട്രേലിയൻ കാസിനോ ഭീമൻ ക്രൌൺ അന്വേഷണ നിഴലിൽ

ആസ്ട്രേലിയൻ  കാസിനോ ഭീമൻ ക്രൌൺ അന്വേഷണ നിഴലിൽ

മെൽബൺ : ആസ്ട്രേലിയായിലെ ക്രൌൺ റിസ്സോർട്ട്, സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന ഏജൻസിയുടെ നിരീക്ഷണത്തിലായി എന്ന് റിപ്പോർട്ടുകൾ. ആസ്ട്രേലിയായുടെ സാമ്പത്തിക നിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിനാലാണ് ഈ അന്വേഷണം നേരിടുന്നത്. കഴിഞ്ഞ ആഴ്ച വിക്ടോറിയൻ കാസിനോ റെഗുലേറ്റർ, ക്രൌൺ റിസോർട്ടിനെതിരെ കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു.

ആസ്റ്ററാക് 2019 സെപ്റ്റംബറിൽ നടത്തിയ അന്വേഷണത്തിൽ മെൽബണിലെ ക്രൌൺ റിസ്സോർട്ട് ഉടമസ്ഥരുടെ ഉപഭോക്താക്കളുമായുള്ള ഇടപെടൽ അപകടം നിറഞ്ഞതും രാഷ്ട്രീയ അതിപ്രസരം നിറഞ്ഞതുമാണെന്ന് തെളിഞ്ഞിരുന്നു. ഈ റിസ്സോർട്ടിനെ കുറിച്ചും ഇവരുടെ ബിസിനസ്സ് പങ്കാളികൾ ആയ ജൻകേറ്റ് ഗ്രൂപ്പും അവർക്കു ഏഷ്യൻ രാജ്യങ്ങളിൽ നടക്കുന്ന കുറ്റകൃത്യങ്ങളുമായുള്ള ബന്ധവും കള്ളപ്പണ ബന്ധവും എല്ലാം വിവിധ ആസ്ട്രേലിയൻ പത്രങ്ങൾ പലപ്പോഴായി റിപ്പോർട്ട് ചെയ്തിരുന്നു.

എ എസ് എക്സിൽ(ആസ്ട്രേലിയൻ സെക്യൂരിറ്റി എക്സ്ചെയ്ഞ്ച്) ലിസ്റ്റ് ചെയ്തിട്ടുള്ള ഈ കാസിനോ ഭീമന്റെ ഏറ്റവും വലിയ ഓഹരി ഉടമസ്ഥൻ 36% ഓഹരി സ്വന്തമായുള്ള ജെയിംസ് പാക്കർ ആണ്. ആസ്റ്ററാക് എന്ന ഗവൺമെന്റ് സാമ്പത്തിക ഇൻറലിജെൻസ് ഏജെൻസിയിൽ നിന്നും സാമ്പത്തിക നിയമങ്ങൾ പാലിക്കാത്തതിനാൽ തങ്ങൾക്ക് അറിയിപ്പു കിട്ടിയെന്നും തുടർ നടപടികൾ സ്വീകരിച്ചു വരുന്നതായും ജെയിംസ് പാക്കർ ക്രൌൺ ഓഹരി നിക്ഷേപകരെ വിളിച്ച് അറിയിച്ചു.

2019 ലെ മീഡിയ റിപ്പോര്ട്ട് പ്രകാരം, ക്രൌൺ രണ്ടു അനധികൃത കമ്പനികൾ( റിവർബാങ്ക് ഇൻവെസ്റ്റ്മെന്റ് & സൌത്തുബാങ്ക് ഇൻവെസ്റ്റ്മെൻറ്സ്) തുടങ്ങുകയും അതുവഴി നിയമസാധുതയില്ലാത്ത പണമിടപാടുകൾ നടത്തിയതായും അവയിൽ ചിലതിനു ചൈനയിലുള്ള കുറ്റവാളീസംഘങ്ങളുമായി ബന്ധമുള്ളതായും വിവരിച്ചിരുന്നു.

കൂടുതൽ അന്വേഷങ്ങൾ നടന്നു വരുന്നതായി ആസ്റ്ററാക് പ്രതിനിധി അറിയിച്ചു, കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദം എന്നിവയ്ക്കെതിരെ ആസ്‌ട്രേലിയ കടുത്ത നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.