പ്രായമൊക്കെ വെറും നമ്പരല്ലേ എന്ന് പറയുന്നത് എത്ര ശരിയാണ്. മിസ് ടെക്സാസ് സീനിയര്‍ അമേരിക്ക സൗന്ദര്യ മത്സരത്തിലെ വിജയി ആരെന്നറിഞ്ഞാല്‍ ഈ ചൊല്ല് ശരിയാണെന്നതിന് മറ്റൊരു ഉദാഹരണം വേണ്ട. പിയാനോ ടീച്ചറും ഏഴ് കുട്ടികളുടെ മുത്തശ്ശിയുമാണ് കിംബര്‍ലെ ഖേഡി. തന്റെ ഫിറ്റ്‌നസിലും ഏറെ ശ്രദ്ധയാണ് ഈ 63കാരിക്ക്.
കിംബര്‍ലെ ഖേഡിക്ക് അറുപതെന്നാല്‍ ജീവിതാവസാനമായിരുന്നു ഇതുവരെ. എന്നാല്‍ ഇപ്പോള്‍ വര്‍ക്കൗട്ടും തുടങ്ങിയിരിക്കുകയാണ് ഈ മിടുക്കി മുത്തശ്ശി. ഇപ്പോള്‍ തനിക്ക്, തന്നെ പറ്റിയുള്ള അഭിപ്രായം മാറിയെന്നാണ് കിംബര്‍ലെ പറയുന്നത്. 'ഞാന്‍ എന്റെ അറുപതുകളെ സ്‌നേഹിക്കുന്നു. ഈ ചുളിവുകളിലും സൗന്ദര്യമുണ്ട്. പ്രായമായ പക്വതയെത്തിയ സ്ത്രീ എന്നാല്‍ ധാരാളം കാര്യങ്ങള്‍ ഇനിയും
തെളിയിക്കാനുണ്ട് എന്നാണ് അര്‍ത്ഥം'-റോയിറ്റേഴ്സിന് നല്‍കിയ അഭിമുഖത്തില്‍ കിംബര്‍ലെ പറയുന്നു.
ഡാലസില്‍ ഇക്കഴിഞ്ഞ ശനിയാഴ്ച നടന്ന മത്സരം 60 മുതല്‍ 75 വയസുവരെ പ്രായമുള്ള സ്ത്രീകള്‍ക്കു വേണ്ടിയായിരുന്നു. സാധാരണ സൗന്ദര്യ മത്സരങ്ങളില്‍ നിന്ന് വിഭിന്നമായി ബാത്തിങ് സ്യൂട്ട് റൗണ്ട് ഈ മത്സരത്തിലില്ലായിരുന്നു. കീരിടം ചൂടിയ നിമിഷം ഖേഡി സന്തോഷംകൊണ്ട് കണ്ണുനീരണിഞ്ഞു.
തന്റെ അറുപത് വയസിലെ വിജയത്തില്‍ ആ മുത്തശ്ശിക്ക് സന്തോഷം അടക്കാന്‍ കഴിഞ്ഞിരുന്നില്ല. ജനക്കൂട്ടത്തിന് ചുംബനങ്ങള്‍ നല്‍കിയും കണ്ണുനീര്‍ തൂകിയും ആ സന്തോഷം പങ്കിട്ടു. പ്രായമായ സ്ത്രീകളുടെ ശബ്ദം കണ്ടെത്താന്‍ എല്ലാവരും ശ്രമിക്കണം. ''ഞങ്ങള്‍ക്ക് ധാരാളം ഇളവുകള്‍ ലഭിക്കുന്നു. കാരണം ഞങ്ങള്‍ പ്രായമുള്ളവരാണ്,'' അവര്‍ പറഞ്ഞു. ഈ സമ്പ്രദായവും വിളിയും ഒരു തെറ്റായ പ്രവണതയാണ്. എനിക്ക് 60 വയസുള്ളപ്പോഴാണ് ഞാന്‍ പ്രവര്‍ത്തിച്ച് തുടങ്ങിയത്. ഈ അറുപതാം വയസിലാണ് ഞാന്‍ ഏറ്റവും മികച്ച രൂപത്തിലായതെന്നും എനിക്ക് 19 വയസുള്ളപ്പോള്‍ പോലും ഇത്രയും ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും ഖേഡി വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.