കുടുംബത്തിലെ 19 പേര്‍ക്കും കൊവിഡ് രോഗം ഭേദമായി; ആനന്ദനൃത്തം ചെയ്ത് കുടുംബാംഗങ്ങള്‍; വീഡിയോ ശ്രദ്ധേയമാകുന്നു

കുടുംബത്തിലെ 19 പേര്‍ക്കും കൊവിഡ് രോഗം ഭേദമായി; ആനന്ദനൃത്തം ചെയ്ത് കുടുംബാംഗങ്ങള്‍; വീഡിയോ ശ്രദ്ധേയമാകുന്നു

കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് ലോകം. മാസങ്ങള്‍ ഏറെ പിന്നിട്ടു പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ട്. എങ്കിലും പല രാജ്യങ്ങളുടേയും ദേശങ്ങളുടേയും എല്ലാം അതിര്‍വരമ്പുകള്‍ ഭേദിച്ച് കൊറോണ വൈറസ് വ്യാപനം തുടരുന്നു. എന്നാല്‍ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്ന നിരവധി ചിത്രങ്ങളും വീഡിയോകളുമൊക്കെ നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരത്തിലൊരു വീഡിയോ സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടുന്നു.

ഒരു കുടുംബത്തിലെ 19 പേരും കൊവിഡ് ഭേദമായപ്പോള്‍ ആനന്ദ നൃത്തം ചെയ്യുന്ന കുടുംബാംഗങ്ങളുടെ വീഡിയോയാണ് ഇത്. മധ്യപ്രദേശ് സ്വദേശികളാണ് ഈ 19 പേരും. കൊവിഡ് രോഗത്തിന് ചികിത്സയിലായിരുന്നു ഇവരുടെ എല്ലാം പരിശോധനാ ഫലം കഴിഞ്ഞ ദിവസം നെഗറ്റീവ് ആയി. ഈ സന്തോഷത്തില്‍ കുടുംബത്തിലെ എട്ട് പേര്‍ ചേര്‍ന്ന് നൃത്തം ചെയ്തു. അതും ഐസോലേഷന്‍ വാര്‍ഡില്‍.

In Katni, family celebrates successfully defeating #COVID19India infection by dancing to tunes of a Bollywood song, before being discharged @ndtvindia @ndtv @GargiRawat @ShonakshiC #Corona #covid pic.twitter.com/Yzs3B1AFgd
— Anurag Dwary (@Anurag_Dwary) August 18, 2020

ഓഗസ്റ്റ് എട്ടിനാണ് ഈ കുടുംബാംഗങ്ങള്‍ മധ്യപ്രദേശിലെ കാട്‌നി ജില്ലാ ഹോസ്പിറ്റലില്‍ കൊവിഡ് രോഗത്തിന് ചികിത്സയ്ക്കായി എത്തിയത്. കുടുംബാംഗങ്ങളെല്ലാവരും ഒരുമിച്ചായിരുന്നു ഐസോലേഷന്‍ വാര്‍ഡില്‍. രോഗം ഭേദമായെന്ന് അറിഞ്ഞപ്പോള്‍ എല്ലാവരും നിറഞ്ഞ് ചിരിച്ചു. ആനന്ദ നൃത്തം ചെയ്യുകയും ചെയ്തു. വീഡിയോ ഇതിനോടകംതന്നെ നിരവധിപ്പേരാണ് ഏറ്റെടുത്തിരിക്കുന്നത്.

ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത് കേന്ദ്ര കഥാപാത്രമായെത്തിയ ഛിഛോരയിലെ 'ചിന്ത കര്‍ക്കെ ക്യാ പയേഗാ, മര്‍നേ സെ ഫില്‍ മര്‍ ജായേഗാ....' എന്ന ഗാനത്തിന്റെ അകമ്പടിയിലായിരുന്നു കുടുംബാംഗങ്ങളുടെ ആനന്ദ നൃത്തം. അതേസമയം കൊവിഡ് സ്ഥിരീകരിക്കപ്പെട്ടപ്പോള്‍ ആദ്യം ഭയമായിരുന്നു എന്നും കൃത്യമായ ചികിത്സയും ശ്രദ്ധയും നല്‍കിയപ്പോള്‍ എല്ലാവരും രോഗമുക്തരാകുകയും ചെയ്തുവെന്ന് കുടുംബാംഗങ്ങളില്‍ ഒരാള്‍ പറഞ്ഞു. ഭയപ്പെടാതെ ഈ മഹാമാരിക്കെതിരെ പോരാടൂ എന്ന ആഹ്വാനവും കുടുംബാംഗങ്ങള്‍ ആനന്ദ നൃത്തത്തിലൂടെ നല്‍കുന്നു.

വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.