കടല്‍ക്കൊല കേസിലെ നഷ്ടപരിഹാര തുക; മത്സ്യ തൊഴിലാളികളുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കടല്‍ക്കൊല കേസിലെ നഷ്ടപരിഹാര തുക; മത്സ്യ തൊഴിലാളികളുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യുഡല്‍ഹി: കടല്‍ക്കൊല കേസിലെ നഷ്ടപരിഹാര തുകയില്‍ അവകാശവാദം ഉന്നയിച്ച് മത്സ്യ തൊഴിലാളികള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മരിച്ച രണ്ട് മത്സ്യ തൊഴിലാളികളുടെ കുടുംബത്തിന് നാല് കോടി രൂപ വീതവും ബോട്ടുടമ ഫ്രഡിക്ക് 2 കോടി രൂപയുമാണ് നഷ്ടപരിഹാരമായി നല്‍കിയത്. ഇതില്‍ ബോട്ടുടമക്ക് നല്‍കിയ നഷ്ടപരിഹാര തുകയില്‍ അവകാശവാദം ഉന്നയിച്ചാണ് ഏഴ് മത്സ്യ തൊഴിലാളികള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.

സംഭവ സമയത്ത് ബോട്ടിലുണ്ടായിരുന്ന മത്സ്യ തൊഴിലാളികളാണ് ഇവര്‍. കേസില്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞ ആഴ്ച സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു. എന്‍ട്രിക ലെക്‌സി എന്ന എണ്ണകപ്പലില്‍ നിന്നുള്ള വെടിയേറ്റാണ് 2012ല്‍ മലയാളിയടക്കം രണ്ട് മത്സ്യതൊഴിലാളികള്‍ മരിച്ചത്. ഇറ്റാലിയന്‍ നാവികര്‍ മാസിമിലാനോ ലാത്തോറേ, സാല്‍വത്തോറെ ജിറോണ്‍ എന്നിവരായിരുന്നു കേസിലെ പ്രതികള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.