'ഇന്ത്യ-അമേരിക്ക ആണവ കരാര്‍ അട്ടിമറിക്കാന്‍ ഇന്ത്യയിലെ ഇടതു പാര്‍ട്ടികളെയും മാധ്യമങ്ങളെയും ചൈന ഉപയോഗിച്ചു'

'ഇന്ത്യ-അമേരിക്ക ആണവ കരാര്‍ അട്ടിമറിക്കാന്‍ ഇന്ത്യയിലെ ഇടതു പാര്‍ട്ടികളെയും മാധ്യമങ്ങളെയും ചൈന ഉപയോഗിച്ചു'

ന്യൂഡല്‍ഹി: ഇന്ത്യ-അമേരിക്ക ആണവ കരാര്‍ അടക്കമുള്ള സുപ്രധാന വിദേശ കരാറുകള്‍ അട്ടിമറിക്കാന്‍ ചൈന ഇടതു പാര്‍ട്ടികളെ ഉപയോഗിച്ചെന്ന ഗുരുതര ആരോപണവുമായി മുന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ. 'ലോങ് ഗെയിം, ഹൗ ദി ചൈനീസ് നെഗോഷിയേറ്റ് വിത്ത് ഇന്ത്യ' എന്ന തന്റെ പുതിയ പുസ്തകത്തിലാണ് ഗോഖലെയുടെ വെളിപ്പെടുത്തല്‍.

ഇന്ത്യയും അമേരിക്കയുമായുള്ള കരാറുകളില്‍ ചൈനയ്ക്ക് ആശങ്കയുണ്ടായിരുന്നു. ഈ കരാറുകള്‍ക്കെതിരെ ആഭ്യന്തര എതിര്‍പ്പുയര്‍ത്താന്‍ ചൈന ഇന്ത്യയിലെ ഇടതുപാര്‍ട്ടികളെ ഉപയോഗിച്ചെന്നാണ് പുസ്തകത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഒന്നാം യുപിഎ സര്‍ക്കാരില്‍ ഇടത് പാര്‍ട്ടികള്‍ക്കുണ്ടായിരുന്ന സ്വാധീനം ചൈന ചൂഷണം ചെയ്യുകയായിരുന്നു. 2007നും 2008നും ഇടയിലാണ് ചൈന കൂടുതല്‍ ഇടപെടല്‍ നടത്തിയതെന്നും വിജയ് ഗോഖലെ വിശദീകരിക്കുന്നു.

കരാറുകള്‍ അട്ടിമറിക്കാന്‍ ഇടതു മാധ്യമങ്ങളെയും ചൈന ഉപയോഗപ്പെടുത്തി. ചികിത്സയ്‌ക്കോ യോഗങ്ങളില്‍ പങ്കെടുക്കാനോ ചൈനയില്‍ പോകുന്നതിന്റെ മറവിലാണ് ഇടത് നേതാക്കള്‍ ചൈനയുമായി രഹസ്യ ബന്ധം സ്ഥാപിച്ചത്. ചൈനയുമായി ബന്ധപ്പെട്ട മിക്ക വിഷയങ്ങളിലും സിപിഎമ്മും സിപിഐയും ചൈനീസ് അനുകൂല നിലപാടാണ് സ്വീകരിച്ചതെന്നും പുസ്തകത്തില്‍ വിശദീകരിക്കുന്നു.

മസൂദ് അസറിനെ ഭീകരനായി പ്രഖ്യാപിക്കുന്നത് ഒഴിവാക്കാന്‍ റഷ്യയെ കൂട്ടുപിടിച്ച് ചൈന നടത്തിയ നീക്കങ്ങളും പുസ്തകത്തിലുണ്ട്. 39 വര്‍ഷത്തെ നയതന്ത്ര സര്‍വ്വീസുള്ള ഗോഖലയെക്ക് ചൈനീസ് ഭാഷയായ മന്‍ഡാരിനില്‍ നല്ല പ്രാവീണ്യം ഉണ്ട്. 20 വര്‍ഷത്തിലധികം ചൈനയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് ഇദ്ദേഹം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയും ചൈനയുമായും ബന്ധപ്പെട്ട ആറ് വിഷയങ്ങളെ മുന്‍ നിര്‍ത്തി പുതിയ പുസ്തകം പുറത്തിറക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.