ബിഹാര്‍ സെക്രട്ടേറിയറ്റിലെ തീപിടുത്തം, ഫയലുകളും രേഖകളും കത്തി നശിച്ചുവെന്ന് സർക്കാർ വൃത്തങ്ങൾ

ബിഹാര്‍ സെക്രട്ടേറിയറ്റിലെ തീപിടുത്തം, ഫയലുകളും രേഖകളും കത്തി നശിച്ചുവെന്ന് സർക്കാർ വൃത്തങ്ങൾ

ബിഹാർ : ബിഹാറിലെ സെക്രട്ടേറിയറ്റിൽ വൻ തീപിടുത്തം. ഗ്രാമീണ വികസന വകുപ്പ് ഓഫീസിലാണ് തീപിടുത്തമുണ്ടായത്. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ നിന്നാണ് തീ പടർന്നത്. ഒന്നാം നിലയിലേക്കും പടർന്ന തീ 15 മണിക്കൂറിന് ശേഷമാണ് അണയ്ക്കാനായത്. തീപിടുത്തത്തിൽ ആൾ അപായം ഉണ്ടായിട്ടില്ല . എന്നാലും പ്രധാന ഫയലുകളും രേഖകളും കത്തി നശിച്ചുവെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

അതേസമയം രേഖകൾ നശിപ്പിക്കുന്നതിൽ ഗൂഢാലോചനയുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. സംസ്ഥാനത്തെ എൻ ഡിഎ സർക്കാരിന്റെ അഴിമതികളുടെ തെളിവ് നശിപ്പിക്കാനായിരുന്നു തീപിടുത്തമെന്നും പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്നും ആർ ജെഡി വക്താവ് ചിത്രഞ്ജന് ഗഗന് പറഞ്ഞു. തെരഞ്ഞെടുപ്പിൽ ഭരണപക്ഷം തോറ്റാൽ അഴിമതി തെളിവുകൾ പുറത്ത്    വരാതിരിക്കാനാണ് ഈ നീക്കമെന്നും ആരോപണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.