നസ്രാണി യുവജന സംഗമം

നസ്രാണി യുവജന സംഗമം

ഒക്ടോബർ 16 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ഓൺലൈൻ സൂം പ്ലാറ്റ്ഫോമിലൂടെ നടന്ന പ്രവാസി യുവ നസ്രാണി സംഗമത്തിൽ ചങ്ങനാശ്ശേരി അതിരൂപത യുവദീപ്തി എസ് വൈ എം പ്രസിഡന്റ് ശ്രീ ഷിജോ മാത്യു ഇടയാടി അധ്യക്ഷപദം അലങ്കരിച്ചു. ലോകത്ത് എവിടെയായിരുന്നാലും സഭാ മാതാവിന്റെ സ്നേഹം പകരുന്ന യുവത്വം ആയി മാറണം എന്ന് ആഹ്വാനം ചെയ്തുകൊണ്ട് അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത സംഗമം ഉദ്ഘാടനം ചെയ്തു. പ്രവാസ ജീവിതത്തിന് ഏകാന്തതയിൽ കൂടുതൽ ആത്മീയതയുടെ മുന്നേറുവാനും സഭാവബോധവും സാമുദായിക സ്നേഹവും കാത്തുസൂക്ഷിക്കുവാനും യുവജനങ്ങൾ തയ്യാറാകണമെന്ന് അഭിവന്ദ്യ മാർ തോമസ് തറയിൽ പിതാവ് അനുഗ്രഹ പ്രഭാഷണത്തിൽ ഓർമിപ്പിച്ചു.

എസ് എം വൈ എം ഗ്ലോബൽ ഡയറക്ടർ ഫാ. ജോസ് ആലഞ്ചേരി, എസ് എം വൈ എം ഗ്ലോബൽ പ്രസിഡന്റ് അരുൺ ഡേവിസ് എന്നിവരും പ്രവാസി യുവ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ചങ്ങനാശ്ശേരി അതിരൂപത യുവദീപ്തി എസ് എം വൈ എം ഡയറക്ടർ ഫാ. ജേക്കബ് ചക്കത്ര, പ്രവാസി അപ്പസ്തോലേറ്റ് ഡയറക്ടർ ഫാ റ്റെജി പുതുവീട്ടിക്കളം ,FIMCAP ഏഷ്യ പ്രസിഡന്റ് സിജോ അമ്പാട്ട്, ടോണി മണിമല പറമ്പിൽ, എബിൻ സേവ്യർഎന്നിവരും യുവജനങ്ങളോട് സ്നേഹ ആശംസകൾ അറിയിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നായി സമ്മേളനത്തിൽ അനേകം യുവജനങ്ങൾ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.