പി.എസ്.ജിയിലേക്ക് മെസിയെത്തുന്നു; നെയ്മര്‍ക്കും എംബാപ്പെയ്ക്കുമൊപ്പം പന്തു തട്ടാന്‍

പി.എസ്.ജിയിലേക്ക് മെസിയെത്തുന്നു; നെയ്മര്‍ക്കും എംബാപ്പെയ്ക്കുമൊപ്പം പന്തു തട്ടാന്‍

പാരിസ്: സ്പാനിഷ് ഫുട്‌ബോള്‍ ക്ലബ്ബായ ബാഴ്സലോണ വിട്ട സൂപ്പര്‍ താരം ലയണല്‍ മെസി ഇനി ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയില്‍ കളിക്കും.


പി.എസ്.ജിയുമായി മെസി ധാരണയിലെത്തിയതായി സ്പോര്‍ട്സ് ജേര്‍ണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ ട്വീറ്റ് ചെയ്തു. ബിബിസിയുടെ സ്പോര്‍ട് കോളമിസ്റ്റും സ്പാനിഷ് ജേര്‍ണലിസ്റ്റുമായ ഗില്ലെം ബലാഗും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

2024 വരെ രണ്ടു വര്‍ഷത്തെ കരാറാണ് പി.എസ്.ജി മെസിക്ക് ഓഫര്‍ ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സീസണില്‍ 35 ദശലക്ഷം യൂറോയാണ് പ്രതിഫലമെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇക്കാര്യം പി.എസ്.ജിയോ മെസിയോ സ്ഥിരീകരിച്ചിട്ടില്ല.

ബാഴ്സയ്ക്കായി 778 മത്സരങ്ങള്‍ കളിച്ച താരം 672 ഗോളുകള്‍ നേടുയിട്ടുണ്ട്. 35 ട്രോഫികളാണ് ബാഴ്സയ്ക്കൊപ്പം സ്വന്തമാക്കിയത്. വൈകാതെ മെസി മെഡിക്കല്‍ പരിശോധനകള്‍ക്കും മറ്റുമായി പാരീസിലെത്തിയേക്കും.

ഖത്തര്‍ ഉടമകളായ ക്യു.എസ്.ഐ പി.എസ്.ജിയെ ഏറ്റെടുത്ത ശേഷം ക്ലബ്ബിലേക്ക് വരുന്ന ഏറ്റവും വലിയ താരമാകും മെസി. ഇതോടെ മെസി-എംബാപ്പെ-നെയ്മര്‍ ത്രയം പി.എസ്.ജിയ്ക്കായി അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ഫുട്‌ബോള്‍ ആരാധകരുടെ പ്രതീക്ഷ.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.