കോളിഫ്‌ളവര്‍ റൈസ്: അമിതവണ്ണത്തിന് പരിഹാരം

കോളിഫ്‌ളവര്‍ റൈസ്: അമിതവണ്ണത്തിന് പരിഹാരം


മലയാളികളായ നമുക്ക് എല്ലാവര്‍ക്കും ഒരുപോലെ പ്രിയങ്കരമായ ഭക്ഷണമാണ് ചോറ്. അമിതവണ്ണത്തിന് കാരണക്കാരനായ കാര്‍ബോഹൈഡ്രേറ്റ് കൂടുതലുള്ള ചോറിനെ ഉപേക്ഷിക്കാന്‍ ആര്‍ക്കും മനസുവരുകയുമില്ല. എന്നാല്‍ അധികമാരും ഉപയോഗിച്ചു നോക്കാത്ത, പകരക്കാരനായ കോളിഫ്‌ളവറിനെ കുറിച്ചാണ് ഈ കുറിപ്പില്‍ വിവരിക്കുന്നത്.

കോളിഫ്‌ളവറിലും ചോറിലും ഉള്‍കൊള്ളുന്ന കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, ഫൈബര്‍,കാല്‍സ്യം, പൊട്ടാസ്യം കാലറി എന്നിവയിലും വളരെയേറെ വ്യത്യാസമുണ്ട്.

കോളിഫ്‌ലവര്‍ റൈസ് 1 കപ്പ് ചോറ് 1കപ്പ്
20 കാലറി കാലറി 210
കാര്‍ബോഹൈഡ്രേറ്റ് 4 ഗ്രാം, കാര്‍ബോഹൈഡ്രേറ്റ് 46 ഗ്രാം
പ്രോട്ടീന്‍ 2 ഗ്രാം, പ്രോട്ടീന്‍ 4 ഗ്രാം,
ഫൈബര്‍ 2 ഗ്രാം, ഫൈബര്‍ 1 ഗ്രാം,
പൊട്ടാസ്യം 164 മി.ഗ്രാം, പൊട്ടാസ്യം 57 മി.ഗ്രാം
കാല്‍സ്യം 19 മി.ഗ്രാം. കാല്‍സ്യം 1 മി.ഗ്രാം.
കാര്‍ബോഹൈഡ്രേറ്റിന്റെയും കലോറിയുടെയും അളവ് കുറവ് കാരണം കോളിഫ്‌ളവര്‍ റൈസ് ഉപയോഗിക്കുന്നതു അമിതവണ്ണം വളരെ പെട്ടെന്ന് നമ്മുടെ നിയന്ത്രണത്തിലാക്കാന്‍ സഹായിക്കും. കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റ്, ടൈപ്പ് 2 ഡയബറ്റിസ് ഉള്ളവര്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ഒത്തിരി പ്രയോജനപ്രദമാണ് . ഇതിലുള്ള ഫൈബറിന്റെ അളവ് പ്രതിദിനം എടുക്കേണ്ടതിന്റെ എട്ട് ശതമാനം വരെ സ്ത്രീകള്‍ക്കും അഞ്ച് ശതമാനം വരെ പുരുഷന്മാര്‍ക്കും ലഭിക്കുന്നതിനാല്‍ വളരെ നല്ലൊരു പകരക്കാരനായാണ് കോളിഫ്‌ളവര്‍ നമ്മുടെ മുമ്പില്‍ വരുന്നത്.
ഇത്രയെല്ലാം ഗുണങ്ങളുണ്ടെങ്കിലും, അത്ലറ്റുകള്‍ക്കും ദഹനപ്രക്രിയക്ക് പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും, IBS (Irritable Bowel Syndrome) പോലെയുള്ള പ്രശ്‌നങ്ങളുള്ളവര്‍ക്ക്, കൂടുതല്‍ ഫൈബര്‍ കോളിഫ്‌ളവറില്‍ ഉള്ളതിനാല്‍ ചികിത്സിക്കുന്ന ഡോക്ടറുടെ ഉപദേശപ്രകാരം മാത്രമേ കഴിക്കാന്‍ പാടുള്ളൂ. അതുപോലെ അത്ലറ്റുകള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം ആവശ്യമായ വരുന്നതിനാല്‍ കാര്‍ബോഹൈഡ്രേറ്റ് കൂടുതലുള്ള ചോറ് തന്നെയാണ് മെച്ചം.
ഇനി എങ്ങനെ കോളിഫ്‌ലവറിനെ ചോറ് ആക്കാം എന്നല്ലേ :-

1. കോളിഫ്‌ളവര്‍ ചെറുതായി കൊത്തിയരിഞ്ഞ് എടുക്കുക അല്ലെങ്കില്‍ ഫുഡ് പ്രോസസ്സറില്‍ ഒന്ന് കറക്കി എടുക്കുക
2. ചൂടാക്കിയ പാനില്‍ അല്‍പം ബട്ടര്‍ അല്ലെങ്കില്‍ എണ്ണ ചൂടാകുമ്പോള്‍ കടുക് പൊട്ടിച്ച് ചെറിയ ഉള്ളിയും വെളുത്തുള്ളിയും ഇഞ്ചിയും പച്ചമുളകും ചേര്‍ത്ത് വഴറ്റുക.
3. അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന കോളിഫ്‌ലവര്‍ ചേര്‍ക്കുക.
4. ചെറുതീയില്‍ വേവിച്ചെടുക്കുക. കോളിഫ്‌ലവര്‍ കളര്‍ മാറി വരുമ്പോള്‍ അല്പം നാരങ്ങാനീരും ഉപ്പും കുരുമുളകും ചേര്‍ത്ത് നല്ലതുപോലെ ഉണക്കിയെടുക്കുക.
5. ഇഷ്ടമെങ്കില്‍ സ്പ്രിംഗ് ഒണിയന്‍ അല്ലെങ്കില്‍ കറിവേപ്പില ചേര്‍ക്കാവുന്നതാണ്.
നമുക്ക് ഇഷ്ടമുള്ള പച്ചക്കറികള്‍ ഈ റെസിപ്പിയില്‍ ചേര്‍ക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.