കാണുന്നതെല്ലാം കുഞ്ഞുവാവയ്ക്ക് സാനിറ്റൈസര്‍; ചിരി പടര്‍ത്തി വീഡിയോ

കാണുന്നതെല്ലാം കുഞ്ഞുവാവയ്ക്ക് സാനിറ്റൈസര്‍; ചിരി പടര്‍ത്തി വീഡിയോ

ലോകമെങ്ങുമുള്ള മനുഷ്യരുടെ ജീവിതരീതികള്‍ മാറ്റിമറിച്ച മഹാമാരിയായിരുന്നു കോവിഡ്. വീട്ടിലിരിക്കുക, മാസ്‌ക് ധരിക്കുക, ഇടയ്ക്കിടയ്ക്ക് കൈ കഴുകുക, സാനിറ്റൈസര്‍ ഉപയോഗിക്കുക... അങ്ങനെ പതിവില്ലാത്ത പല കാര്യങ്ങളിലൂടെയാണ് നാം ഒന്നര വര്‍ഷത്തിലേറെയായി കടന്നു പോയത്. ഈ കാലയളവില്‍ ജനിച്ച കുഞ്ഞുങ്ങളും ഇതൊക്കെ ശീലമാക്കി കഴിഞ്ഞു. എന്തു കണ്ടാലും സാനിറ്റൈസര്‍ എന്നു കരുതുന്ന ഒരു കുഞ്ഞുവാവയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ചിരി പടര്‍ത്തുകയാണ്.


2020-ലാണ് ഈ കുഞ്ഞ് ജനിച്ചത്. മാതാപിതാക്കളും ചുറ്റുമുള്ളവരും എല്ലായ്‌പ്പോഴും സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കുന്നത് കണ്ടാണ് കുഞ്ഞുങ്ങളും വളരുന്നത്. സാനിറ്റൈസര്‍ സ്റ്റാന്‍ഡ് പോലെ തോന്നിക്കുന്ന എല്ലായിടത്തും പോയി കയ്യുകള്‍ നീട്ടുന്നതും പുരട്ടുന്നതും ഈ പെണ്‍കുട്ടി പതിവാക്കിയിരിക്കുകയാണ്. വിളക്കുകാലുകളിലും ഇലക്ട്രിക് പോസ്റ്റിലും വരെ സാനിറ്റൈസര്‍ ഉണ്ടോയെന്നാണ് ഈ കുഞ്ഞ് അന്വേഷിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.