സുഷ്മിത ദേവ് തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു

സുഷ്മിത ദേവ് തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു

കൊല്‍ക്കത്ത: കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച അഖിലേന്ത്യ മഹിളാകോണ്‍ഗ്രസ് അധ്യക്ഷ സുഷ്മിത ദേവ് തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. അഭിഷേക് ബാനര്‍ജി, ഡെറിക് ഒബ്രെയിന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് സുഷ്മിത തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ അംഗത്വം എടുത്തത്. ഇന്ന് രാവിലെ ഗുവാഹത്തിയില്‍ നിന്ന് കൊല്‍ക്കത്തയില്‍ എത്തിയ സുഷ്മിത തൃണമൂല്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ചര്‍ച്ചയ്ക്ക് ശേഷം അഭിഷേക് ബാനര്‍ജിയും ഡെറിക് ഒബ്രെയിനും സുഷ്മിതയെ പാര്‍ട്ടി അംഗത്വം നല്‍കി സ്വീകരിച്ചു. കഴിഞ്ഞ ആറ് മാസമായി കോണ്‍ഗ്രസ് നേതൃത്വവുമായി പിണങ്ങി നില്‍ക്കുകയായിരുന്നു സുഷ്മിത ദേവ്. പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്കാണ് സുഷ്മിത രാജിക്കത്ത് നല്‍കിയത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ അസമിലെ സീറ്റ് വിഭജനത്തിലെ അസംതൃപ്തിയെത്തുടര്‍ന്ന് സുഷ്മിത രാജി ഭീഷണി മുഴക്കിയിരുന്നു. സുഷ്മിത ദേവിനെ അനുനയിപ്പിക്കാന്‍ പ്രിയങ്ക ഗാന്ധി ഇടപെട്ടിരുന്നു. അസമില്‍ എഐയുഡിഎഫുമായുള്ള കോണ്‍ഗ്രസിന്റെ സഹകരണത്തെ സുഷ്മിത നേരത്തെ എതിര്‍ത്തിരുന്നു. സീറ്റ് വിഭജനം കൂടിയായതോടെ അതൃപ്തി കടുക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.