ജലാലാബാദിലെ താലിബാന്‍ വിരുദ്ധ ലഹള മറ്റ് അഫ്ഗാന്‍ മേഖലകളിലേക്കും

ജലാലാബാദിലെ താലിബാന്‍ വിരുദ്ധ ലഹള മറ്റ് അഫ്ഗാന്‍ മേഖലകളിലേക്കും


ജലാലാബാദ്/ ന്യൂയോര്‍ക്ക്: അഫ്ഗാനിസ്ഥാന്റെ പതാക നീക്കം ചെയ്യുന്നതിനെതിരെ കിഴക്കന്‍ നഗരമായ ജലാലാബാദില്‍ ആരംഭിച്ച താലിബാന്‍ വിരുദ്ധ പ്രതിഷേധം മറ്റിടങ്ങളിലേക്കും പടരുന്നു. ഖോസ്ത് പ്രവിശ്യയില്‍ ഇതേ വിഷയത്തില്‍ നൂറുകണക്കിന് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജലാലാബാദില്‍ അഫ്ഗാന്‍ പതാക താലിബാന്‍ നീക്കം ചെയ്യുന്നതിനെതിരെയുള്ള പ്രതിഷേധത്തിന് നേരെ താലിബാന്‍ പ്രവര്‍ത്തകര്‍ വെടിയുതിര്‍ത്തു. മൂന്ന് പേര്‍ കൊല്ലപ്പെട്ടു.ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ദേശീയ പതാകയുമേന്തി നൂറുകണക്കിന് പേരാണ് ഇവിടെ തെരുവിലിറങ്ങിയത്.

ഇതിനിടെ, എല്ലാ യുഎസ് പൗരന്മാരും രാജ്യം വിടുംവരെ അമേരിക്കന്‍ സേന അഫ്ഗാനിലുണ്ടാവുമെന്ന് യുഎസ് പ്രസിഡന്റ് ജൊ ബൈഡന്‍ അറിയിച്ചു.5000 പേരെ കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് ഒഴിപ്പിച്ചതിനെത്തുടര്‍ന്നാണ് ബൈഡന്റെ പ്രഖ്യാപനം.ഈ മാസം 31 നുള്ളില്‍ അമേരിക്കന്‍ സൈന്യം അഫ്ഗാന്‍ വിടുമെന്ന പഴയ പ്രഖ്യാപനത്തില്‍ നിന്നുള്ള തിരിച്ചുപോക്കാണ് ഇത്.

ഒഴിപ്പിക്കല്‍ പൂര്‍ണമായിട്ടില്ലെന്ന സൂചന യുഎസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനും നല്‍കിയിരുന്നു. കാബൂള്‍ വിമാനത്താവളം വഴി മുഴുവന്‍ അമേരിക്കക്കാരെയും ഭീഷണി നേരിടുന്ന അഫ്ഗാന്‍ പൗരന്മാരെയും രക്ഷിക്കുന്നതിനപ്പുറത്ത് അമേരിക്കയുടെ അധികാര പരിധി വര്‍ധിപ്പിക്കുന്നതിനാവശ്യമായ വെടിക്കോപ്പുകളോ ആയുധങ്ങളോ കൈവശമില്ലെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.