ന്യൂഡൽഹി.സവോളയുടെ വില കഴിഞ്ഞ 10 ദിവസമായി ഉയരുന്ന പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ ഇറക്കുമതി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി. കരുതൽ ശേഖരത്തിൽ നിന്ന് കൂടുതൽ സവോള വിപണിയിൽ എത്തിച്ച് വിലവർധന നിയന്ത്രിക്കാനാകുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
വില വർധിക്കുന്ന സാഹചര്യത്തിൽ ഇറക്കുമതിക്കുള്ള നിയന്ത്രണങ്ങൾ ഡിസംബർ 15 വരെ ഇളവ് വരുത്തി കേന്ദ്ര സർക്കാർ ഉത്തരവിറക്കി. കേന്ദ്ര ഉപഭോക്ത മന്ത്രാലയം വാർത്താക്കുറിപ്പിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ വഴി ഇന്ത്യയിലേക്ക് സവോള കയറ്റുമതി വർധിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചു.
സവോളയുടെ വില കഴിഞ്ഞ പത്തു ദിവസമായി ക്രമാതീതമായി ഉയരുകയാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 12.13 ശതമാനം വർധനയാണ് ഈ കാലയളവിൽ ഉണ്ടായിട്ടുള്ളത് എന്ന് പി ടി ഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. എന്നാൽ സെപ്റ്റംബറിൽ സവോളയുടെ കയറ്റുമതി സർക്കാർ നിരോധിച്ചിരുന്നു. ആഭ്യന്തര വിപണിയിലെ സവോളയുടെ ലഭ്യത ഉറപ്പാക്കാൻ ആയിരുന്നു ഇത്, എന്നാൽ സവോള കൃഷി ചെയ്യുന്ന മഹാരാഷ്ട്ര, കർണാടക, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ കനത്ത മഴയെ തുടർന്നുണ്ടായ കൃഷിനാശമാണ് വിലവർധനയ്ക്ക് കാരണം എന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.