വാഷിംഗ്ടണ്‍: മണിക്കൂറുകൾ നീണ്ട സംഘർഷത്തിന് ശേഷം തന്റെ  ട്രക്കിൽ ബോംബ് ഉണ്ടെന്ന് അവകാശപ്പെട്ട് യു  എസ് കാപിറ്റോൾ  പരിസരത്ത് ഭീഷണിയുയർത്തിയ ആൾ  പോലീസിന് കീഴടങ്ങി. നോർത്ത് കാരോലിനകാരനായ ഫ്ലോയ്ഡ് റേ റോസ്ബെറി  എന്ന നാൽപ്പത്തി ഒമ്പത്കാരനാണ്  പൊലീസിന് കീഴടങ്ങിയത്. വ്യാഴാഴ്ച രാവിലെ 9.15ന്  തുടങ്ങി  അഞ്ച് മണിക്കൂർ നേരമാണ് ഇയാൾ  പോലീസുമായി തർക്കിച്ചത്. ഏതാണ്ട്  രണ്ടരയോടുകൂടി ഇരുന്നിരുന്ന  ട്രാക്കിൽ നിന്നും സ്വയം വഴുതി താഴേക്ക് ഇറങ്ങുകയായിരുന്നു. പോലീസ് ഉടനെ തന്നെ ആളെ കസ്റ്റഡിയിൽ എടുത്തു.
നമ്പർ പ്ലേറ്റില്ലാത്ത കറുത്ത ട്രക്കിലായിരുന്നു  ഇയാൾ വന്നത്. ബൈഡനെ കാണണം എന്നത് മാത്രമായിരുന്നു ഇയാളുടെ ആവശ്യം. മറ്റു ആവശ്യങ്ങളൊന്നും ഉന്നയിച്ചിരുന്നിരുന്നില്ല എന്ന്  പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഇതിനിടയിൽ ഇയാളുടെ ഫേസ്ബുക് ലൈവ് ശ്രദ്ധിക്കപ്പെട്ടു. നാണയങ്ങളും  ബോക്സുകളും കൊണ്ട് നിറഞ്ഞിരുന്നു ഇയാളുടെ ട്രക്ക്.  ബോംബ് സ്ഫോടനം  നടത്തും എന്ന ഭീഷണിയും  ഗവർമെന്റിനെതിരെയുള്ള പരാമർശങ്ങളുമായിരുന്നു  ഫേസ് ബുക്ക് ലൈവിൽ. അഫ്ഘാനിസ്ഥാൻ നിലപാട്, ആരോഗ്യ മേഖല ,അമേരിക്കൻ സൈന്യത്തിന്റെ കാര്യത്തിൽ എടുത്ത നിലപാട് ഇതിനെല്ലാം എതിരെ അയാൾ സംസാരിച്ചു. ഡെമോക്രാറ്റ് പാർട്ടി സ്ഥാനം ഒഴിയണം എന്നും എന്നാൽ പ്രസിഡന്റ് ബൈഡനെ വളരെ ഇഷ്ടമാണെന്നും അയാൾ പറയുന്നുണ്ടായിയുന്നു. പിന്നീട് ഫേസ് ബുക്ക് ഈ വീഡിയോ നീക്കം ചെയ്തു.
ഇതിനിടയിൽ ഇയാളുടെ  കൈയിലുണ്ട് എന്ന് അവകാശപ്പെട്ട ബോംബ്  പ്രവർത്തന ക്ഷമമാണോ എന്ന് പരിശോധിച്ചറിയാനുള്ള  ശ്രമങ്ങളും വിദഗ്ധർ നടത്തുന്നുണ്ടായിരുന്നു. കീഴടങ്ങിയതിന് ശേഷം ഫ്‌ളോയ്ഡിന്റെ മുൻ ഭാര്യ വഴി  ഈ വ്യക്തിയെ  പോലീസ് തിരിച്ചറിഞ്ഞു. അയാൾക്ക് സ്ഫോടകവസ്തുക്കളുണ്ടെന്ന് ഒരിക്കലും അറിയില്ലായിരുന്നുവെന്നും എന്നാൽ  തോക്കുകൾ ശേഖരിക്കുന്നതിൽ അതീവ താല്പര്യം പ്രകടിപ്പിച്ചിരുന്നു എന്നും  അവർ പറഞ്ഞു.
കാപ്പിറ്റോളിന് സമീപം സ്‌ഫോടകവസ്തുവുമായി ട്രക്ക്; ഭീഷണിയുമായി ഒരാള്‍ ഉള്ളില്‍
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.