ദില്ലി: വരുമാന വർധനവ് ലക്ഷ്യമിട്ട് രാജ്യത്തെ 358 പാസഞ്ചർ തീവണ്ടികൾ എക്സ്പ്രസ് ആക്കി മാറ്റി. ഇതിൽ കേരളത്തിലെ 10 പാസഞ്ചറുകൾ ഉൾപ്പെടുന്നു. യാത്രാ നിരക്ക് ഇരട്ടിയിലധികം ആവുകയും സ്റ്റോപ്പുകളുടെ എണ്ണം കുറയുകയും ചെയ്യും.
തീവണ്ടിഗതാഗതം സാധാരണഗതിയിൽ ആകുമ്പോൾ ഈ പരിഷ്കാരം പ്രാബല്യത്തിൽ വരും. പാസഞ്ചർ ട്രെയിനുകൾ എക്സ്പ്രസ്സ് ആക്കി മാറ്റും.എക്സ്പ്രസ്സുകളെ സൂപ്പർ ഫാസ്റ്റുകൾ ആക്കാനും ആണ് റെയിൽവേ തീരുമാനിച്ചിരിക്കുന്നത്.
പാസഞ്ചറിലെ ഏറ്റവും കുറഞ്ഞ യാത്രാ നിരക്ക് 10 രൂപയാണ്. എക്സ്പ്രസ്കളിലേക്ക് മാറുമ്പോൾ ചുരുങ്ങിയത് 30 രൂപയാകും. പാസഞ്ചറുകളിൽ എ സി യും സ്ലീപ്പറും ഉൾപ്പെടെയുള്ള കോച്ചുകൾ വരും.വേഗം കൂടുന്നതോടെ യാത്രക്കാർക്ക് സമയലാഭം ഉണ്ടാകും. പാസഞ്ചറുകൾക്ക് പകരം എന്ത് സംവിധാനം എന്ന് റെയിൽവേ തീരുമാനമെടുത്തിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.