ന്യൂഡല്‍ഹി:'ഇരുപതു വര്‍ഷം കൊണ്ട് ഉണ്ടാക്കിയതെല്ലാം പോയി, ഒന്നുമില്ലാത്ത അവസ്ഥ' - അഫ്ഗാന്‍ എംപിയുടെ വിവരണം പൊട്ടിക്കരഞ്ഞ്. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചതോടെ കൂട്ടപ്പലായനമാണ് നടക്കുന്നത്. വര്‍ഷങ്ങള്‍ കൊണ്ട് ഉണ്ടാക്കിയതെല്ലാം ഒരു നിമിഷത്തില്‍ ഉപേക്ഷിച്ച് മടങ്ങിവരുന്നവരാണ് മിക്കവരും. അത്തരത്തില്‍ തനിക്ക് ഉണ്ടായ ദുരനുഭവം വിവരിക്കുകയായിരുന്നു ന്യൂഡല്‍ഹിയില്‍ അഫ്ഗാന്‍ എംപി നരേന്ദ്രര്‍ സിങ് ഖില്‍സ.
അഫ്ഗാനിലുള്ള പൗരന്മാരെ അതാത് നാടുകളില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ അടക്കമുള്ള വിവിധ രാജ്യങ്ങള്‍. കാബൂളിലെ ഗുരുദ്വാരയില്‍ കഴിഞ്ഞിരുന്ന അഫ്ഗാന്‍ പൗരന്‍മാരാണ് വ്യോമസേനയുടെ വിമാനത്തില്‍ എത്തിയത്. താലിബാന്‍ ഇടപെട്ടത് വളരെ ക്രൂരമായാണെന്നും വിമാനത്താവളത്തില്‍ വച്ചും 'നിങ്ങളെന്തിനാണ് പോകുന്നത്? പോകരുതെ'ന്ന് താലിബാന്‍ ആവശ്യപ്പെട്ടതായും ഇവര്‍ പറഞ്ഞു. ഇന്ത്യയുടെ ഇടപെടലിന് അഫ്ഗാന്‍ എംപി നന്ദി പറഞ്ഞു.
20 വര്‍ഷം കൊണ്ട് ഉണ്ടാക്കിയെടുത്തതെല്ലാം നശിച്ചുവെന്നും ഒന്നുമില്ലാത്ത അവസ്ഥയിലാണ് ഇന്ന് ആ രാജ്യമെന്നും നരേന്ദ്രര്‍ സിങ് ഖല്‍സ പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ നിന്ന് നാട്ടിലെത്തിയ അദ്ദേഹത്തോട് അഫ്ഗാനിലെ സ്ഥിതിയെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു പൊട്ടിക്കരഞ്ഞ് കൊണ്ടുള്ള എംപിയുടെ മറുപടി. 'ശൂന്യമാണ് അഫ്ഗാന്‍. എല്ലാം നാമാവശേഷമായി. ഇനിയൊന്നുമില്ല'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് അഫ്ഗാന്‍ എംപിമാര്‍ അടക്കം 24 സിക്കുക്കാരാണ് ഇന്ന് രാവിലെ ഇന്ത്യയില്‍ തിരിച്ചെത്തിയത്.
വ്യോമസേനാ വിമാനത്തിന് പുറമേ എയര്‍ ഇന്ത്യയും ഇന്‍ഡിഗോയ്ക്കും വിസ്താരയ്ക്കുമാണ് കാബൂളില്‍ നിന്ന് ഇന്ത്യക്കാരെ എത്തിക്കാന്‍ നിലവില്‍ അനുമതിയുള്ളത്. കാബൂളില്‍ നിന്ന് തജിക്കിസ്ഥാനും ദോഹയും വഴിയാണ് ഇവരെ ഡല്‍ഹിയില്‍ എത്തിച്ചത്. ദിവസം രണ്ട് സര്‍വീസ് വീതം കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് നടത്താനാണ് നിലവില്‍ ഇന്ത്യയ്ക്ക് യുഎസ് അനുമതി നല്‍കിയിട്ടുള്ളത്. എല്ലാ പൗരന്‍മാരെയും സുരക്ഷിതരായി രാജ്യത്തെത്തിക്കാന്‍ സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് വിദേശകാര്യമന്ത്രി നേരത്തേ അറിയിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.