വാഷിംഗ്ടണ്‍: ബൈഡന്‍ ഭരണകൂടത്തിനെതിരെ നിശിത വിമര്‍ശനവുമായി മുന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. അഫ്ഗാനിലെ പ്രതിസന്ധി പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടെന്നാണ് ആരോപണം. അമേരിക്കന്‍ പൗരന്മാരേയും അഫ്ഗാനിസ്താനേയും ഒരു പോലെ പ്രതിസന്ധിയിലാക്കി് ബൈഡന്റെ പിടിപ്പുകേടെന്ന് മുന്‍ സ്റ്റേറ്റ് സെക്രട്ടറി കുറ്റപ്പെടുത്തി.
അഫ്ഗാന്‍ ഭരണകൂടത്തിനെതിരെ താലിബാന്‍ നീങ്ങുന്നതിനനുസരിച്ച് നിലപാട് എടുക്കണമായിരുന്നു. ഇപ്പോള്‍ തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. അമേരിക്ക അഫ്ഗാനിലെ രാഷ്ട്രീയ അന്തരീക്ഷം സുരക്ഷിതമാക്കുന്നതില്‍ നേരത്തെ പ്രതിജ്ഞാബദ്ധമായിരുന്നു. മറ്റ് രാജ്യങ്ങളും അമേരിക്കയ്ക്ക് ഒപ്പം നില്‍ക്കുമായിരുന്നു.അതേസമയം, യാതൊരു നിലപാടും സ്വീകരിക്കാതെയുള്ള പിന്മാറ്റം താലിബാന്റെ ശക്തി വര്‍ദ്ധിപ്പിച്ചെന്നും പോംപിയോ നിരീക്ഷിച്ചു.
അഫ്ഗാനില്‍ നിലവില്‍ കുടുങ്ങിക്കിടക്കുന്ന അമേരിക്കന്‍ പൗരന്മാരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാന്‍ പോലും ബൈഡന് സാധിക്കുന്നില്ല. നിലവില്‍ കൃത്യമായ ഒരു പദ്ധതിയുമില്ലെന്നും മൈക്ക് പോംപിയോ പറഞ്ഞു. രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌ക്കരമാണെന്ന് പറയുന്നതിന്റെ അര്‍ത്ഥം പിടികിട്ടുന്നില്ല. അഫ്ഗാനിലെ രക്ഷാപ്രവര്‍ത്തനം സൈനിക നടപടിയുടെ ഭാഗം തന്നെയാണ്. സേനയെ പിന്‍വലിക്കാന്‍ തീരുമാനിച്ചാല്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ മുന്‍കൂട്ടി കാണേണ്ടതായിരുന്നുവെന്നും പോംപിയോ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.